കണ്ണൂർ: ഇ-സൈക്കിൾ കാർബൺ ന്യൂട്രൽ കേരളത്തിലേക്കുള്ള ആദ്യ ചുവടുവെപ്പാണെന്ന് മന്ത്രി എം.ബി. രാജേഷ് പറഞ്ഞു. തദ്ദേശസ്വയംഭരണ ഊർജവകുപ്പുകളും കേന്ദ്ര ഗ്രാമവികസന മന്ത്രാലയവും സംയുക്തമായി ജില്ലയിൽ വിതരണം ചെയ്യുന്ന ഇലക്‌ട്രിക്ക് സൈക്കിളുകളുടെ ജില്ലാതല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സംസ്ഥാനത്തെ മികച്ച എഡിഎസായി തിരഞ്ഞെടുക്കപ്പെട്ട മാട്ടറ എഡിഎസിനും മികച്ച ബഡ്‌സ് സ്കൂളായി തിരഞ്ഞെടുത്ത പഴശ്ശിരാജ ബഡ്‌സ് സ്കൂളിനുമുള്ള അവാർഡ് വിതരണവും നടത്തി. ജില്ലാ പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി അധ്യക്ഷനായി.ജില്ലയിലെ 71 ഗ്രാമീണ സിഡിഎസുകളിലെ 350 വനിതകൾക്കാണ് ഇ-സൈക്കിളുകൾ നൽകുന്നത്. കണ്ണൂർ, പാലക്കാട് ജില്ലകളിലാണ് ആദ്യഘട്ടമായി കുടുംബശ്രീ അംഗങ്ങൾക്ക് ഇ-സൈക്കിളുകൾ നൽകുന്നത്. 40,000 രൂപ വിലമതിക്കുന്ന ഈ സൈക്കിൾ 3000 രൂപ ഗുണഭോക്തൃവിഹിതം വാങ്ങിക്കൊണ്ടാണ് നൽകുന്നത്.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. രത്നകുമാരി, തദ്ദേശസ്വയംഭരണ വകുപ്പ് സ്പെഷ്യൽ സെക്രട്ടറി ടി.വി. അനുപമ എന്നിവർ വിശിഷ്ടാതിഥികളായി. എൻആർഎൽഎം ചീഫ് ഓപ്പറേറ്റിങ് ഓഫീസർ സി. നവീൻ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനോയ് കുര്യൻ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺമാരായ വി.കെ. സുരേഷ്ബാബു, യു.പി. ശോഭ, എൻ.വി. ശ്രീജിനി, ടി. സരള, ജില്ലാ പഞ്ചായത്തംഗം തോമസ് വെക്കത്താനം, കുടുംബശ്രീ ജില്ലാ മിഷൻ കോഡിനേറ്റർ എം.വി. ജയൻ, ബി.വി. സുഭാഷ് ബാബു, ജില്ലാ ഇൻഫർമേഷൻ ഓഫീസർ പി.പി. വിനീഷ് എന്നിവർ സംസാരിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.