ന്യൂഡൽഹി : ബഹിരാകാശ സഞ്ചാരി ശുഭാംശു ശുക്ലയുടെ തിരിച്ചുവരവിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി മൻ കീ ബാത്തിൽ. രാജ്യത്ത് ബഹിരാകാശ മേഖലയിൽ മാത്രം ഇരുന്നൂറിലധികം സ്റ്റാർട്ടപ്പുകൾ ഉയർന്നുവന്നിട്ടുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. പ്രാദേശിക ആവശ്യങ്ങൾക്കായി ശബ്ദമുയർത്തുക എന്നതാണ് ആത്മനിർഭർ ഭാരതിന്റെ ഏറ്റവും ശക്തമായ അടിത്തറയെന്നും പ്രധാനമന്ത്രി പറഞ്ഞു.
‘‘അടുത്തിടെ, ബഹിരാകാശത്ത് നിന്നുള്ള ശുഭാംശു ശുക്ലയുടെ തിരിച്ചുവരവിനെക്കുറിച്ച് രാജ്യത്ത് വലിയ ചർച്ച നടന്നു. ശുഭാംശു ഭൂമിയിൽ സുരക്ഷിതമായി തിരിച്ചിറങ്ങിയപ്പോൾ ജനങ്ങളെല്ലാം അതിയായി ആഹ്ലാദിച്ചു. ഓരോ ഹൃദയത്തിലും സന്തോഷം അലയടിച്ചു. ബഹിരാകാശത്തെ കുറിച്ചുള്ള ജിജ്ഞാസയുടെ ഒരു പുതിയ തരംഗം ഇന്ത്യയിലുടനീളം വ്യാപിക്കുകയാണ്. രാജ്യത്ത് ബഹിരാകാശ സ്റ്റാർട്ടപ്പുകളും അതിവേഗം ഉയർന്നുവരുന്നുണ്ട്.
അഞ്ചു വർഷം മുൻപ് അമ്പതിൽ താഴെ സ്റ്റാർട്ടപ്പുകളേ ഉണ്ടായിരുന്നുള്ളൂ. ഇന്ന് ബഹിരാകാശ മേഖലയിൽ മാത്രം ഇരുന്നൂറിലധികം സ്റ്റാർട്ടപ്പുകളുണ്ട്. ഓഗസ്റ്റ് 23ന് ദേശീയ ബഹിരാകാശ ദിനം രാജ്യം ആഘോഷിക്കും. ഇത് എങ്ങനെ ആഘോഷിക്കണമെന്നുള്ള നിർദേശങ്ങൾ ക്ഷണിക്കുകയാണ്.
ശാസ്ത്രം ഒരു പുതിയ ഊർജത്തോടെ മുന്നോട്ടു പോകുകയാണ്. കുറച്ചു ദിവസം മുൻപ്, നമ്മുടെ വിദ്യാർഥികൾ രാജ്യാന്തര കെമിസ്ട്രി ഒളിംപ്യാഡിൽ മെഡലുകൾ കരസ്ഥമാക്കി. ഗണിതശാസ്ത്രത്തിന്റെ ലോകത്തും ഭാരതം കൂടുതൽ ശക്തിപ്പെട്ടിട്ടുണ്ട്. ഭാരതം ഇപ്പോൾ ഒളിംപിക്സിനായും ഒളിംപ്യാഡിനായും ഒരുപോലെ മുന്നോട്ട് കുതിക്കുകയാണ്.’’ – പ്രധാനമന്ത്രി പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.