ഉപേക്ഷിക്കാനാകാത്ത ശീലം ഏതെന്നു ചോദിച്ചാൽ ഉത്തരം ചായയെന്നു പറയുന്നവർ ഏറെയാണ്. കാപ്പിയുടെ ആരോഗ്യ ഗുണങ്ങൾ വിവരിക്കുന്ന നിരവധി പഠനങ്ങൾ പുറത്തുവന്നിട്ടുണ്ട്. എന്നാൽ ചായ പ്രേമികൾക്ക് ആശ്വാസമാകുന്നൊരു പഠനമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.
ഒരു ദിവസം രണ്ട് കപ്പ് ചായ വരെ കുടിക്കുന്നത് ഹൃദയാരോഗ്യം മെച്ചപ്പെടുത്തുമെന്നും സ്ട്രോക്കിന്റെയും ഹൃദയസ്തംഭനത്തിന്റെയും സാധ്യത കുറയ്ക്കുമെന്നും പുതിയ പഠനം പറയുന്നു. പക്ഷേ, പഞ്ചസാരയോ കൃത്രിമ മധുരങ്ങളോ ചേർത്താൽ ഈ ആരോഗ്യഗുണങ്ങൾ നഷ്ടമാകുമെന്നാണ് പഠനത്തിൽ സൂചിപ്പിക്കുന്നത്. ഹൃദയാരോഗ്യം ഗൗരവമായി കാണുന്നവർ, ചായ കുടിക്കുന്നത് കുറച്ച് കൂടി ശ്രദ്ധയോടെ വേണം. നാഷണൽ ലൈബ്രറി ഓഫ് മെഡിസിനിൽ പ്രസിദ്ധീകരിച്ച 'ദ റോൾ ഓഫ് ടീ ഇൻ മാനേജിംഗ് കാർഡിയോവാസ്കുലർ റിസ്ക് ഫാക്ടേഴ്സ്' എന്ന പഠനവും, നാന്റോംഗ് യൂണിവേഴ്സിറ്റിയുടെ ഇന്റർനാഷണൽ ജേർണൽ ഓഫ് കാർഡിയോളജി: കാർഡിയോവാസ്കുലർ റിസ്ക് ആൻഡ് പ്രിവൻഷനിൽ പ്രസിദ്ധീകരിച്ച പഠനവും ചായയുടെ ആരോഗ്യഗുണങ്ങളെക്കുറിച്ച് വെളിപ്പെടുത്തുന്നവയാണ്. ചായയിൽ പഞ്ചസാര പാടില്ലെന്നതാണ് രണ്ടു പഠനങ്ങളിലും പറയുന്നത്.
ആന്റിഓക്സിഡന്റുകൾ, പോളിഫിനോളുകൾ, പ്രത്യേക സസ്യസംയുക്തങ്ങൾ എന്നിവയാൽ സമ്പന്നമാണ് ചായ. യുകെയിലെ 177,000-ലധികം മുതിർന്നവരിൽ നാന്റോംഗ് യൂണിവേഴ്സിറ്റി നടത്തിയ 13 വർഷം നീണ്ട പഠനത്തിൽ ഒരു ദിവസം രണ്ട് കപ്പ് വരെ പഞ്ചസാര ചേർക്കാത്ത ചായ കുടിക്കുന്നവരിൽ ഹൃദയസ്തംഭന സാധ്യത 21% കുറവും സ്ട്രോക്ക് സാധ്യത 14% കുറവും കൊറോണറി ഹൃദ്രോഗ സാധ്യത 7% കുറവുമാണെന്ന് കണ്ടെത്തി.
അടുത്ത തവണ ചായ കുടിക്കുമ്പോൾ സാധാരണയിൽ കുറവ് പഞ്ചസാര ചേർത്ത് കുടിക്കുന്നത് ശീലമാക്കാം. ആദ്യമുണ്ടാകുന്ന ചവർപ്പ് പിന്നീട് അനുഭവപ്പെടണമെന്നില്ല.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.