പാലാ :ഒരു കിലോയിൽ താഴെ തൂക്കമുള്ള കഞ്ചാവ് കേസിൽ പ്രതികൾ പിടിക്കപ്പെട്ടാൽ സ്റ്റേഷൻ ജാമ്യം നൽകുന്ന നിയമം തിരുത്തണമെന്നു കേരളാ യൂത്ത് ഫ്രണ്ട് നേതാക്കൾ വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു .പാലായിൽ ചേർന്ന കോട്ടയം ജില്ലാ നേതൃ യോഗ തീരുമാനങ്ങൾ വിശദീകരിക്കുകയായിരുന്നു യൂത്ത് ഫ്രണ്ട് ബി നേതാക്കൾ.
യുവതലമുറയും ,വിദ്യാർത്ഥികളും ലഹരിയുടെ അടിമത്വത്തിലേക്കു പോകുന്ന കാഴ്ച ഭയാനകമാണ് .നിയമത്തിലെ അപാകതയാണ് ഇതിനു കാരണമെന്നു യൂത്ത് ഫ്രണ്ട് നേതാക്കൾ പറഞ്ഞു .ഒരു കിലോയിൽ താഴെയുള്ള കഞ്ചാവ് കേസിലെ പ്രതികൾക്ക് സ്റ്റേഷൻ ജാമ്യം ലഭിക്കുന്നത് തന്നെ കഞ്ചാവ് കടത്തിന് പ്രോത്സാഹനമാണെന്നു യൂത്ത് ഫ്രണ്ട് ഭാരവാഹികൾ പറഞ്ഞു .യുവതലമുറ ജീവിതം തന്നെ ലഹരിയായി കാണണമെന്നും.എങ്ങനെ ജീവിതം സർഗാത്മകമാക്കാമെന്നുള്ള ചിന്തയാണ് യുവാക്കളിൽ വളരേണ്ടതെന്നും യൂത്ത് ഫ്രണ്ട് ഭാരവാഹികൾ കൂട്ടിച്ചേർത്തു.9ഇന് യുവാക്കളിലും വിദ്യാർത്ഥികളിലും വളർന്നു വരുന്ന വിദേശ പഠന ത്വര നാട്ടിൽ നിന്നാൽ രക്ഷപെടില്ലെന്ന ചിന്തയിൽ നിന്നും ഉയർന്നതാണെന്നും ;ലഹരിക്കെതിരെ യൂത്ത് ഫ്രണ്ട് ശക്തമായ കാമ്പയിൻ നടത്തുമെന്ന് യൂത്ത് ഫ്രണ്ട് (ബി) ഭാരവാഹികൾ പറഞ്ഞു.അനന്തു ,ഹരിക്കഷ്ണൻ എം.കെ ,ഷിനോ വി ഐസക് ,സുധീഷ് ,കൃഷ്ണ പ്രകാശ് ,വിജയ് സാബു എന്നിവർ പ്രസംഗിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.