വൈദ്യുതിക്കമ്പി പൊട്ടിവീഴുമ്പോൾ വൈദ്യുതി വിതരണം സ്വയം നിലയ്ക്കുന്ന സാങ്കേതിക വിദ്യനടപ്പിലാക്കാൻ സാധിക്കുമോ;മനുഷ്യാവകാശ കമ്മിഷൻ.

തിരുവനന്തപുരം : കാറ്റിലും മഴയിലും വൈദ്യുതിക്കമ്പി പൊട്ടിവീഴുമ്പോൾ വൈദ്യുതി വിതരണം സ്വയം നിലയ്ക്കുന്ന സാങ്കേതിക വിദ്യ ഇവിടെ നടപ്പിലാക്കാൻ സാധിക്കുമോ എന്ന് മനുഷ്യാവകാശ കമ്മിഷൻ. 

ഇത് സംബന്ധിച്ച് പരിശോധന നടത്താൻ മനുഷ്യാവകാശ കമ്മിഷൻ ചെയർപഴ്സൻ ജസ്റ്റിസ് അലക്സാണ്ടർ തോമസ് കെഎസ്ഇബി മാനേജിങ് ഡയറക്ടർക്ക് നിർദേശം നൽകി. മറ്റു സംസ്ഥാനങ്ങളിൽ ഇത് നടപ്പാക്കിയിട്ടുണ്ടോ എന്നതിനെക്കുറിച്ചും പരിശോധിച്ച് നാലാഴ്ചയ്ക്കകം റിപ്പോർട്ട് നൽകാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. 

വൈദ്യുതിക്കമ്പി പൊട്ടിവീണപ്പോഴുണ്ടായ ഷോക്കേറ്റ് ഒട്ടേറെ മരണങ്ങൾ സംസ്ഥാനത്ത് അടുത്തിടെ ഉണ്ടായിരുന്നു. ഇതുസംബന്ധിച്ച പത്രവാർത്തയുടെ അടിസ്ഥാനത്തിലാണ് സ്വമേധയാ മനുഷ്യാവകാശ കമ്മിഷൻ കേസ് റജിസ്റ്റർ ചെയ്തത്. തിരുവനന്തപുരം, പാലക്കാട്‌, മലപ്പുറം ജില്ലകളിലുണ്ടായ മരണങ്ങളെ കുറിച്ച് അന്വേഷിക്കണമെന്നും ഉത്തരവിലുണ്ട്.


🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !