സംഭാല്‍: വിവാഹസംഘം സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ട് പ്രതിശ്രുതവരനുള്‍പ്പെടെ ഒരു കുടുംബത്തിലെ എട്ടുപേര്‍ക്ക് ദാരുണാന്ത്യം. രണ്ടുപേര്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലാണ്. ഉത്തര്‍ പ്രദേശിലെ സംഭാല്‍ ജില്ലയിലെ ജെവനായി ഗ്രാമത്തില്‍ വെള്ളിയാഴ്ച രാവിലെ ആറരയോടെയാണ് സംഭവം. വിവാഹവേദിയിലേക്ക് പുറപ്പെട്ട കാറില്‍ പത്തുപേരാണ് ഉണ്ടായിരുന്നത്.
അമിത വേഗത്തിലായിരുന്ന എസ് യുവി കാര്‍ നിയന്ത്രണം നഷ്ടപ്പെട്ട് സമീപത്തെ ഒരു കോളേജിന്റെ ചുറ്റുമതിലില്‍ ഇടിച്ച് മറിയുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. പ്രതിശ്രുതവരന് സൂരജ് (24) തല്‍ക്ഷണംമരിച്ചു. സൂരജിന്റെ സഹോദരന്റെ ഭാര്യ ആശ(26), സഹോദരന്റെ മകള്‍ ഐശ്വര്യ(2), മകന് വിഷ്ണു(6), ബന്ധുക്കളായ നാല് പേര് എന്നിവരാണ് ജീവന് നഷ്ടമായ മറ്റുള്ളവര്‍.സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് സൗത്ത് അഡീഷണല്‍ എസ്.പി. അനുകൃതി ശര്‍മ പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.