നടുറോഡിൽ പതിനഞ്ചുകാരിയെ പെട്രോൾ ഒഴിച്ച് തീകൊളുത്തി അക്രമിസംഘം; പെൺകുട്ടിയുടെ നില ഗുരുതരം

നടുറോഡിൽ പതിനഞ്ചുകാരിയെ പെട്രോൾ ഒഴിച്ച് തീകൊളുത്തി അക്രമിസംഘം; പെൺകുട്ടിയുടെ നില ഗുരുതരം

ന്യൂഡൽഹി: ഒഡിഷയിലെ പുരി ജില്ലയിൽ പതിനഞ്ചുകാരിയെ മൂന്ന് അക്രമികൾ ചേർന്ന് തീകൊളുത്തി.

ബയാബർ ഗ്രാമത്തിലാണ് സംഭവം. പെൺകുട്ടി സുഹൃത്തിന്റെ വീട്ടിലേക്ക് പോകുന്നതിനിടെ അക്രമികൾ പെട്രോളൊഴിച്ച് തീകൊളുത്തുകയായിരുന്നു. പിന്നാലെ അക്രമിസംഘം ഓടി രക്ഷപ്പെട്ടു. പൊള്ളലേറ്റ പെൺകുട്ടിയുടെ നില ഗുരുതരമാണ്. പെൺകുട്ടിയെ ഭുവനേശ്വറിലെ എയിംസിൽ പ്രവേശിപ്പിച്ചതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 

സംഭവം കണ്ട പ്രദേശവാസികൾ ഓടിയെത്തിയാണ് പെൺകുട്ടിയുടെ ദേഹത്തു പടർന്ന തീ അണയ്ക്കുകയും ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. പെൺകുട്ടിയുടെ ചികിത്സച്ചെലവ് സർക്കാർ വഹിക്കുമെന്ന് ഒഡിഷ ഉപമുഖ്യമന്ത്രി പ്രവതി പരിദ അറിയിച്ചു. കുറ്റവാളികളെ ഉടൻ അറസ്റ്റ് ചെയ്യാനും കർശന നടപടിയെടുക്കാനും ഉപമുഖ്യമന്ത്രി പൊലീസിന് നിർദേശം നൽകി.

അതേസമയം, സംഭവത്തിൽ സർക്കാരിനെതിരെ ആരോപണവുമായി മുൻ മുഖ്യമന്ത്രി നവീൻ പട്നായിക്ക് രംഗത്തെത്തി. ഒഡിഷയിൽ സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ വർദ്ധിച്ചുവരികയാണെന്നും സംസ്ഥാന സർക്കാരിനെ വിമർശിച്ചുകൊണ്ട് നവീൻ പട്നായിക് പറഞ്ഞു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

കേരളത്തിലെ ക്രൈസ്തവ ദേവാലയങ്ങളിൽ എന്താണ് സംഭവിക്കുന്നത്? കരുവാരക്കുണ്ട് സംഭവം ചർച്ചയാകുന്നു!

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72
 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !
×

UCMI Community Portal

Select language or browse our network