കെ ജി ശിവാനന്ദനെ സിപിഐ തൃശൂര്‍ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുത്തു

കെ ജി ശിവാനന്ദനെ സിപിഐ തൃശൂര്‍ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുത്തു. ശിവാനന്ദന്റെ ജില്ലാ സെക്രട്ടറി സ്ഥാനത്തിനെതിരെ ജില്ലാ കൗണ്‍സിലില്‍ എതിര്‍പ്പ് ഉയര്‍ന്നെങ്കിലും ഒടുവില്‍ സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശം ജില്ലാ കൗണ്‍സില്‍ അംഗീകരിക്കുകയായിരുന്നു. കൊടുങ്ങല്ലൂര്‍ മണ്ഡലത്തില്‍ നിന്നുള്ള പ്രതിനിധിയാണ് ശിവാനന്ദന്‍. നിലവില്‍ AITUC സംസ്ഥാന സെക്രട്ടറിമാരിലൊരാളാണ്.അതേസമയം, ജില്ലാ സമ്മേളനത്തില്‍ നിന്ന് നാട്ടിക എംഎല്‍എ സിസി മുകുന്ദന്‍ ഇറങ്ങിപ്പോയി. ജില്ലാ കൌണ്‍സിലില്‍ നിന്ന് ഒഴിവാക്കിയതിന് പിന്നാലെയാണ് എംഎല്‍എ ഇറങ്ങിപ്പോയത്. സിപിഐക്കാരനായി തന്നെ തുടരുമെന്ന് എംഎല്‍എയുടെ പ്രതികരണം.


കള്ള ഒപ്പിട്ട് തന്നെ പറ്റിച്ച് പണം തട്ടിയ പിഎക്ക് എതിരെ പരാതി ഇല്ലെന്ന് പറയാന്‍ നേതൃത്വം ആവശ്യപ്പെട്ടു. അത് പറ്റില്ലെന്നും അയാളെ വിളിച്ച് അന്വേഷിച്ച് പാര്‍ട്ടി നടത്തി സ്വീകരിക്കണമെന്നും താന്‍ ആവശ്യപ്പെട്ടു. ജില്ലാ കമ്മിറ്റിയില്‍ നിന്ന് തന്നെ ഒഴിവാക്കിയതില്‍ വിഷമമില്ല. അഴിമതിക്കാരെ പാര്‍ട്ടിയില്‍ നിലനിര്‍ത്താന്‍ പറ്റില്ല. വി.എസ് സുനില്‍കുമാറും ജില്ലാ സെക്രട്ടറിയും അടക്കമുള്ളവര്‍ എതിരായി സംസാരിച്ചു. പറയാനുള്ള കാര്യങ്ങള്‍ സംസ്ഥാന സെക്രട്ടറിയോട് പറഞ്ഞിട്ടുണ്ട്. അവരുടേതായ ആളുകള്‍ വരാന്‍ വേണ്ടിയാണ് തന്നെ ഒഴിവാക്കിയത്. സിപിഐക്കാരനായി തന്നെ തുടരും – സിസി മുകുന്ദന്‍ പറഞ്ഞു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !