കോട്ടയം∙ സ്‌കൂള്‍ അവധിക്കാലം ജൂണ്‍, ജൂലൈ മാസത്തിലേക്കു മാറ്റുന്നതിനെക്കുറിച്ചുള്ള ചര്‍ച്ചകളോട് സമ്മിശ്ര പ്രതികരണവുമായി മനോരമ ഓൺലൈൻ വായനക്കാർ. വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി സമൂഹമാധ്യമത്തിലൂടെ തുടക്കമിട്ട അവധിക്കാല മാറ്റ ചര്‍ച്ചയ്ക്ക് മികച്ച പ്രതികരണമാണു വായനക്കാരിൽ നിന്ന് ലഭിച്ചുകൊണ്ടിരിക്കുന്നത്.
ചിലർ നിലവിലുള്ളതുപോലെ സ്‌കൂള്‍ അവധിക്കാലം ഏപ്രില്‍, മേയ് മാസങ്ങളിൽ തുടരണമെന്ന് ആവശ്യപ്പെട്ടപ്പോൾ മറ്റ് ചിലർ അവധിക്കാലം ജൂൺ, ജൂലൈ മാസങ്ങളിലേക്ക് മാറ്റിയാൽ നല്ലതാണെന്ന് അഭിപ്രായപ്പെട്ടു. അവധിക്കാലം മാറ്റുന്നത് സംബന്ധിച്ച് മനോരമ ഓൺലൈൻ നടത്തിയ പോളിൽ 63 ശതമാനം പേർ സർക്കാരിന്റെ നീക്കത്തോട് യോജിച്ചപ്പോൾ 34 ശതമാനം പേർ അവധിക്കാല മാറ്റത്തോട് വിയോജിച്ചു. 3 ശതമാനം പേർ അഭിപ്രായമില്ലെന്നും രേഖപ്പെടുത്തി. വായനക്കാരുടെ അഭിപ്രായങ്ങളിലൂടെ
"ഏപ്രിൽ-മെയ് മാസങ്ങളിൽ, കൊടും വേനൽ സമയത്ത്, കുട്ടികൾ കോൺക്രീറ്റ് കെട്ടിടങ്ങളിൽ (സ്കൂളിനുള്ളിൽ) സമയം ചെലവഴിക്കേണ്ടിവരും. അതേസമയം, നിലവിലെ സാഹചര്യത്തിൽ, വേനൽക്കാലത്ത് സുഖപ്രദമായി വീടിനുള്ളിൽ തന്നെ തുടരാനുള്ള ഓപ്ഷൻ അവർക്ക് ലഭിക്കും.’’ – ഒരു വായനക്കാരൻ പ്രതികരിച്ചു.
"വേനൽക്കാല അവധി കുട്ടികൾക്ക് കളിക്കാനും, വിനോദ സഞ്ചാരത്തിനും, ഫല വൃക്ഷങ്ങളിൽ ഉണ്ടാകുന്ന പഴങ്ങൾ പറിക്കാനും, അവർക്കു സ്വതന്ത്രമായി നടക്കാനും ഉതകുന്ന സമയം ആണ്, ശക്തമായ മഴ ഉള്ളപ്പോൾ അവധി വച്ചിട്ടു എന്തിനാണ്, ഒന്ന് രണ്ടു ദിവസങ്ങൾ അവർ വീട്ടിൽ ഒതുങ്ങി ഇരിക്കും. അത് കഴിഞ്ഞാൽ പുറത്തേക്കിറങ്ങും, മഴ പെയ്തു നിറഞ്ഞ ജലാശയങ്ങൾ അപകടങ്ങൾ ഉണ്ടാക്കും. ഒരു വിനോദ സഞ്ചാരവും സാധ്യമാകുകയുമില്ല’’ – മറ്റൊരാളുടെ പ്രതികരണം. ‘‘അവധിക്കാലത്ത് മഴ ആയാൽ കുട്ടികൾ മൊബൈൽ ഫോൺ, ടിവി, വിഡിയോ ഗെയിം പോലെ ഉള്ള കാര്യങ്ങളിൽ കൂടുതൽ അഭയം പ്രാപിക്കും. ശാരീരിക മാനസിക അധ്വാനം ആവശ്യമായ കളികളിൽ നിന്നും അവർ കൂടുതൽ അകന്ന് പോകും’’ – മറ്റൊരു വായനക്കാരന്റെ പ്രതികരണം.
‘സ്കൂളിലേക്ക് നടന്നുപോവുന്ന കുട്ടികൾക്ക് ചൂടുകാലത്തു വലിയ ബുദ്ധിമുട്ടാവും. കേരളത്തിൽ ഇപ്പോൾ ഗൾഫിലെ പോലുള്ള ചൂടാണ്. പഴയ പോലെ അല്ല. ഗൾഫിൽ എല്ലാം നല്ല ചൂട് കാലത്താണ് സ്കൂളുകൾക്ക് അവധി കൊടുക്കുന്നത്. ലോകത്തിലെ എല്ലാ രാജ്യങ്ങളിലും പൂട് കാലത്താണ് അവധി. നമ്മുടെ കുട്ടികൾക്ക് 40 ഡിഗ്രി ചൂട് സഹിക്കാൻ പറ്റില്ല’’ – മറ്റൊരു വായനക്കാരന്റെ പ്രതികരണം. ‘‘ജൂണിലും ജൂലൈയിലും കുറെ ക്ലാസുകൾ മഴ കാരണം നഷ്ടപെടുന്നുണ്ട്. അതിനൊക്കെ മാറ്റം കിട്ടും. ഏപ്രിലും മേയിലും വെയിൽ കൊണ്ട് ബുദ്ധിമുട്ട് ഉണ്ടാകില്ല. രാവിലെ വെയിൽ ചൂട് പിടിക്കും മുമ്പ് സ്കൂളിൽ എത്തും. വൈകുന്നേരം സ്കൂൾ വിടാനാകുമ്പോഴേക്കും ചൂടിന്റെ കാഠിന്യം കുറയും. വെള്ളത്തിനു ബുദ്ധിമുട്ട് ഉള്ള ഇടങ്ങളിൽ വെള്ളം എത്തിക്കാനുള്ള മാർഗം കണ്ടെത്തണം.’’ – അവധിക്കാല മാറ്റത്തോട് യോജിച്ച് മറ്റൊരു വായനക്കാരൻ കുറിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.