നമ്മുടെ നാട്ടിലെ ഏറ്റവും പ്രധാനപ്പെട്ട ആരോഗ്യപ്രശ്നങ്ങളിലൊന്നാണ് കാൻസർ അഥവാ അർബുദം. അടുത്തകാലം വരെ ഈ പദം കേൾക്കുന്നത് തന്നെ മിക്കവരുടേയും മനസ്സിൽ ഭീതി വിതയ്ക്കുന്ന ഒന്നായിരുന്നു.
പല കാൻസറുകളും അതി മാരകമാണെന്നതും ചികിത്സ ഫലപ്രദമല്ലെന്നതും കാൻസറുകൾ മൂലമുണ്ടാകുന്ന സങ്കീർണതകൾ ബുദ്ധിമുട്ടേറിയതാണെന്നുമൊക്കെയുള്ള ചിന്താഗതിയാണ് ഈ ഭയപ്പാടിന് പിന്നിൽ. അതൊക്കെ വസ്തുതകളായിരുന്നു താനും. എന്നാൽ ആ ദുരവസ്ഥ ഇന്നില്ല. മിക്ക കാൻസറുകളും ആദ്യഘട്ടത്തിൽ തന്നെ കണ്ടെത്തി ഫലപ്രദമായി ചികിൽസിക്കാനാവുമെന്ന നില വന്നു കഴിഞ്ഞു. പല കാൻസറുകളും പൂർണ്ണമായി ചികിത്സിച്ചു ഭേദമാക്കാം എന്ന നിലയിലാണ് നാം ഇന്നുള്ളത്.
ശ്വാസകോശാർബുദത്തെക്കുറിച്ചുള്ള ആദ്യ പഠനങ്ങൾ നടക്കുന്നത് പത്തൊൻപതാം നൂറ്റാണ്ടിന്റെ തുടക്കത്തിലാണ്. അക്കാലത്ത് അത്യപൂർവമായി മാത്രം കണ്ടിരുന്ന ഒരു രോഗാവസ്ഥയായിരുന്നു ഇത് . എന്നാൽ ഇന്നതല്ല സ്ഥിതി. മുമ്പ് പ്രായമായവരെയും പുകവലിക്കാരെയും പിടികൂടിയിരുന്ന ഈ രോഗം ഇന്ന് ചെറുപ്പക്കാരിലും വ്യാപകമായിക്കൊണ്ടിരിക്കുന്നു. പുരുഷന്മാരിൽ മാത്രമല്ല സ്ത്രീകളിലും കുട്ടികളിലും വരെ ശ്വാസകോശാര്‍ബുദം വര്‍ധിച്ചുവരികയാണ്. ശരീരത്തിലെ മിക്ക അവയവങ്ങളെയും ബാധിക്കുന്ന കാൻസറിന്റെ ചികിത്സകളിൽ വിപ്ലവകരമായ മാറ്റങ്ങൾ വന്നെങ്കിലും ചികിത്സയിൽ അത്ര ആശാവഹമായ നേട്ടങ്ങൾ കൈവരിക്കാനായിട്ടില്ലാത്ത ഒന്നത്രേ ശ്വാസകോശങ്ങളെ ബാധിയ്ക്കുന്ന കാൻസറുകൾ. ഏറ്റവും മാരകമായ അര്‍ബുദങ്ങളിലൊന്നാണ് ശ്വാസകോശത്തെ ബാധിക്കുന്ന കാന്‍സർ.
അര്‍ബുദം മൂലമുള്ള മരണത്തില്‍ ഒന്നാം സ്ഥാനവും ഈ രോഗത്തിനു തന്നെ. സ്തനം, വൻകുടൽ, പ്രോസ്റ്റേറ്റ് എന്നീ അവയവങ്ങളെ ബാധിക്കുന്ന കാൻസറുകൾ മൂലമുണ്ടാകുന്ന ആകെ മരണങ്ങളെക്കാൾ കൂടുതലാണ് ശ്വാസകോശാർബുദം കൊണ്ട് മാത്രം നഷ്ടപ്പെടുന്ന ജീവനുകൾ. പുതുതായി രോഗനിർണയം നടത്തുന്ന ആകെ കാൻസർ കേസുകളിൽ 10 മുതൽ 12 ശതമാനം വരെ ശ്വാസകോശ കാൻസറുകളാണെന്നാണ് പഠനങ്ങൾ പറയുന്നത്. ആഗോള തലത്തിൽ വർഷം തോറും ഇരുപത്തിയഞ്ചു ലക്ഷത്തിലേറെ കേസുകൾ റിപ്പോർട്ടു ചെയ്യുന്നതായും പതിനെട്ടു ലക്ഷത്തോളം മരണങ്ങൾ ഉണ്ടാകുന്നതായും ഔദ്യോഗിക കണക്കുകൾ പറയുന്നു. ആകെ കാൻസർ മരണങ്ങളുടെ നാലിലൊന്നും ഈ രോഗാവസ്ഥ കൊണ്ട് തന്നെ. ഈ രോഗാവസ്ഥയെ പറ്റിയുള്ള അവബോധം പൊതു സമൂഹത്തിൽ വളർത്തുക അതുവഴി ശ്വാസകോശാർബുദത്തിനു തടയിടുക എന്ന ലക്ഷ്യവുമായാണ് എല്ലാ വർഷവും ആഗസ്റ്റ് 1 ലോക ശ്വാസകോശ കാൻസർ ദിനമായി ആചരിക്കുന്നത്. ‘ഒരുമയോടെ ശക്തരാകാം: ശ്വാസകോശ അർബുദ അവബോധത്തിനായി ഒന്നിക്കാം’ ( Stronger Together: United for Lung Cancer Awareness ) എന്നതാണ് 2025 ലെ ശ്വാസകോശ കാൻസർ ദിന സന്ദേശം.
ശ്വാസകോശ കാന്‍സര്‍;എന്തുകൊണ്ട് ? ശരീര കോശങ്ങളുടെ യാതൊരു നിയന്ത്രണനവുമില്ലാത്ത പെരുകലാണ് കാന്‍സറുകൾക്കു നിദാനമാകുന്നത്. ഇതിനു പിന്നില്‍ പല ഘടകങ്ങളും പ്രവര്‍ത്തിക്കുന്നുണ്ട്. പുകവലിയാണ് ശ്വാസകോശ കാന്‍സറുണ്ടാക്കുന്നതില്‍ ഏറ്റവും പ്രധാന പങ്കുവഹിക്കുന്നത്. സിഗരറ്റ്, ബീഡി പുകയില്‍ കാന്‍സറിനു കാരണമാകുന്ന നിരവധി കാര്‍സിനോജനുകള്‍ ഉണ്ട്. ഇതിനു പുറമെ അര്‍ധ കാര്‍സിനോജനുകള്‍ ന്യൂക്ലിയിക് അമ്ലങ്ങള്‍ക്ക് തകരാറുണ്ടാക്കുന്ന ഘടകങ്ങള്‍ എന്നിവയും പുകയിലയിലടങ്ങിയിരിക്കുന്നു. പുകവലിക്കാര്‍ പുറത്തേക്കു വിടുന്ന പുകയും അപകട വിമുക്തമല്ല. ഈ നിഷ്‌ക്രിയ പുകവലി ഒരിക്കലും പുകവലിക്കാത്തവര്‍ക്കും കാന്‍സര്‍ സമ്മാനിക്കുന്നു. ഒരുവിധത്തിലല്ലെങ്കില്‍ മറ്റൊരു വിധത്തില്‍ 80 – 90 ശതമാനം ശ്വാസകോശ കാന്‍സറുകളും പുകവലിയുമായി ബന്ധപ്പെട്ടിരിക്കുന്നു. ശ്വാസകോശ കാന്‍സറുണ്ടാക്കുന്നതില്‍ വായു മലിനീകരണത്തിനും വലിയ പങ്കുണ്ട്. ഖനി തൊഴിലാളികള്‍, ക്വാറികളില്‍ ജോലി ചെയ്യുന്നവര്‍, ആസ്ബസ്‌റ്റോസ്, നിക്കല്‍, ക്രോമിയം, ആര്‍സെനിക് തുടങ്ങിയവ കൈകാര്യം ചെയ്യുന്നവര്‍ തുടങ്ങിയവരിലും ഈ അര്‍ബുദം കൂടുതലായി കണ്ടുവരുന്നു. പ്രകൃത്യാ ഉള്ള റാഡോണ്‍ അണുപ്രസരണം, ജനിതക കാരണങ്ങള്‍ എന്നിവയും കാന്‍സറിനു കാരണമാകാം. അപൂര്‍വമായി ക്ഷയരോഗത്തിന്റെ ഉണങ്ങിയ പാടുകളില്‍ കാന്‍സര്‍ കോശങ്ങള്‍ രൂപംകൊള്ളാം.
ചോറിനു പകരം കഴിക്കാം, സാലഡിലും ചേർക്കാം; ഭാരം കുറയ്ക്കാനും കാൻസർ തടയാനും ഈ ധാന്യം നല്ലത്!
കോശ വ്യത്യാസങ്ങൾ ഏതുതരം കോശങ്ങളില്‍ നിന്നാണ് അവ ഉണ്ടാകുന്നത് എന്നതിനെ ആശ്രയിച്ച് അഡിനോ കോശ കാന്‍സറുകള്‍, സ്ക്വാമസ് കോശ കാൻസറുകൾ, ചെറുകോശ കാന്‍സറുകള്‍ എന്നിങ്ങനെ ശ്വാസകോശ കാൻസറുകളെ തരംതിരിക്കാം. ഇതിനു പുറമേ കോശങ്ങളിലെ ജീനുകളിലെ മാറ്റങ്ങൾ, ചിലയിനം ഘടകങ്ങളുടെ സാന്നിദ്ധ്യം, അഭാവം ഇവയൊക്കെ ശ്വാസകോശ കാൻസറുകളുടെ സ്വഭാവം നിർണയിക്കുന്ന ഘടകങ്ങളാണ്. രോഗവ്യാപന വേഗത, ചികിത്സയോടുള്ള പ്രതികരണം എന്നീ കാര്യങ്ങളിലൊക്കെ ഇവ വ്യത്യസ്ത സ്വഭാവമാണ് കാണിക്കാറുള്ളത്. ഇതിനു പുറമേ മറ്റ് നിരവധിയിനം കാന്‍സറുകളും വിവിധ ശരീരഭാഗങ്ങളിലെ രോഗം തിരിച്ചറിയാം ആദ്യ ഘട്ടങ്ങളിൽ രോഗലക്ഷണങ്ങളൊന്നുമേ കാണാറില്ല എന്നതാണ് ഈ രോഗത്തിന്റെ പ്രത്യേകത തന്നെ. മറ്റെന്തെങ്കിലും ആവശ്യങ്ങള്‍ക്ക് എക്‌സ്‌റേ എടുക്കുമ്പോഴായിരിക്കും മിക്കപ്പോഴും രോഗം ശ്രദ്ധയില്‍ പെടുന്നത്. രോഗവ്യാപ്തി, മുഴയുടെ സ്ഥാനം, സ്വഭാവം എന്നീ ഘടകങ്ങളെ ആശ്രയിച്ചാണ് രോഗലക്ഷണങ്ങള്‍ കാണുക. വഷളാകുന്നതോ വിട്ടുമാറാത്തതോ ആയ ചുമ, കഫത്തില്‍ രക്തം, നെഞ്ച് വേദന, ശ്വാസം മുട്ടൽ, പതറിയ ശബ്ദം തുടങ്ങിയ ലക്ഷണങ്ങള്‍ സാധാരണ കണ്ടുവരുന്നു. പറയത്തക്ക കാരണമൊന്നുമില്ലാതെ പെട്ടെന്ന് ഭാരം കുറയുക, അമിത ശരീരക്ഷീണം മുതലായ ലക്ഷണങ്ങളും കണ്ടേക്കാം. ഇവയൊക്കെ തന്നെ മിക്ക ശ്വാസകോശ രോഗങ്ങളിലും കാണാമെന്നതിനാൽ അവഗണിക്കപ്പെടാൻ സാധ്യത ഏറെയാണ്. ഇടയ്ക്കിടെ ഉണ്ടാകുന്ന ന്യൂമോണിയ, കഴുത്തിലെയോ കക്ഷത്തിലെയോ ലസികാ ഗ്രന്ഥികളിലെ വീക്കം തുടങ്ങിയ രൂപത്തിലും രോഗാവസ്ഥ പ്രത്യക്ഷപ്പെടാം. കാന്‍സര്‍ മറ്റ് ഭാഗങ്ങളെ ബാധിച്ചാല്‍ വയറ്റില്‍ വെള്ളം നിറഞ്ഞ് വയറുവീര്‍ക്കല്‍, മുഖത്തെ നീര്, നടുവേദന, പക്ഷാഘാതം തുടങ്ങിയ പ്രശ്‌നങ്ങളുണ്ടാകാം. കാന്‍സറുകളും ശ്വാസകോശത്തെ ബാധിക്കുന്നതും സാധാരണമാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.