കോവിഡിനു ശേഷമാണ് താന്‍ ആരോഗ്യകാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധാലുവായതെന്ന് തുറന്നുപറഞ്ഞ നടിയാണ് കരീന കപൂർ.
ശാരീരികാരോഗ്യത്തിന് മാത്രമല്ല മാനസികാരോഗ്യം മെച്ചപ്പെടുത്താനും വർക്കൗട്ട് സഹായിക്കുമെന്നും ഇവർ പറഞ്ഞിരുന്നു. എന്നാൽ, കരീനയുടെ ഡയറ്റ് പ്ലാൻ ആണ് സാമൂഹ്യമാധ്യമങ്ങളിൽ ഇപ്പോഴത്തെ ചർച്ചാവിഷയം. സെലിബ്രിറ്റി ന്യൂട്രീഷണിസ്റ്റും കരീനയുടെ പേഴ്സണൽ ന്യൂട്രീഷണിസ്റ്റുമായിരുന്ന റുജുത ദിവേകർ ആണ് കരീനയുടെ ഡയറ്റിനെക്കുറിച്ച് തുറന്നുപറഞ്ഞത്.
കുറച്ച് ബദാം, ഉണക്കമുന്തിരി, അല്ലെങ്കിൽ അത്തിപ്പഴം എന്നിവ കഴിച്ചുകൊണ്ടാണ് കരീന ദിവസം ആരംഭിക്കുന്നത് എന്നാണ് രുജുത പറയുന്നത്. പ്രഭാതഭക്ഷണത്തിന് പറാത്തയോ പോഹയോ കഴിക്കും. ഷൂട്ടിങ്ങുള്ള ദിവസങ്ങളാണെങ്കിൽ ഉച്ചഭക്ഷണം പരിപ്പും ചോറുമാണ്. വീട്ടിലാണെങ്കിൽ റൊട്ടിയും സബ്ജിയും കഴിക്കും. വൈകുന്നേരങ്ങളിൽ ചീസ് ടോസ്റ്റ് ആണ് പതിവ്. അതല്ല സീസണാണെങ്കിൽ മാങ്ങയോ മാങ്ങയുടെ ഷേക്കോ കുടിക്കും. രാത്രിയിൽ ഖിച്ഡിയും പുലാവുമാണ് കരീന കഴിക്കാറെന്നും അവർ കൂട്ടിച്ചേർത്തു.
നേരത്തെ, ആഴ്ചയിൽ രണ്ട് മൂന്ന് ദിവസം കൂടുമ്പോഴെങ്കിലും താന്‍ ആലൂ പറാത്ത കഴിക്കാറുണ്ടെന്ന് കരീന കപൂർ വെളിപ്പെടുത്തിയിരുന്നു. രണ്ട് മൂന്ന് ദിവസം കൂടുമ്പോഴെങ്കിലും എനിക്ക് വെണ്ണകൂട്ടി ആലൂ പറാത്ത കഴിക്കണമെന്നും അത് നിർബന്ധമാണെന്നും അന്ന് കരീന വ്യക്തമാക്കി. ഭക്ഷണത്തോടുള്ള തന്റെ ഇഷ്ടത്തെ കുറിച്ച് കരീന മുമ്പും തുറന്നുപറഞ്ഞിട്ടുണ്ട്. എന്നാല്‍ ആരോഗ്യകാര്യങ്ങളില്‍ വിട്ടുവീഴ്ച ചെയ്യാറില്ലെന്നും നേരത്തേ ഭക്ഷണം കഴിക്കുകയും വര്‍ക്കൗട്ട് മുടക്കാതിരിക്കുകയുമൊക്കെ ചെയ്യുന്നതാണ് തന്റെ ഊര്‍ജസ്വലതയ്ക്ക് പിന്നിലെന്ന് അവര്‍ തുറന്നുപറഞ്ഞിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.