സംവിധായിക ഐഷ സുൽത്താന വിവാഹിതയായി. അന്ത്രോത്ത്, അഗത്തി ദ്വീപുകളിലെ ഡെപ്യൂട്ടി കളക്ടറായിരുന്ന ഹർഷിത് സൈനിയാണ് വരൻ. ഏറെക്കാലമായി പ്രണയത്തിലായിരുന്ന ഇരുവരുടേയും വിവാഹ രജിസ്ട്രേഷൻ ഡൽഹിയിൽ വെച്ചായിരുന്നു.
ഐഷയുടേയും ഹർഷിതിന്റേയും വിവാഹവാർത്ത നേരത്തെ വാട്സാപ്പ് ഗ്രൂപ്പുകളിലും സാമൂഹ്യമാധ്യമങ്ങളിലും പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെ സംവിധായിക തന്നെ വിവാഹവിവരം സ്ഥിരീകരിച്ചു. പിന്നീട്, വിവാഹച്ചടങ്ങളുകളുണ്ടാകും എന്നാണ് റിപ്പോർട്ട്.വിവിധ സാമൂഹിക വിഷയങ്ങളിൽ സാമൂഹ്യമാധ്യമങ്ങളിലൂടെയും അല്ലാതെയും പ്രതികരിച്ചതിലൂടെയാണ് ഐഷ ലക്ഷദ്വീപിന് പുറത്ത് ശ്രദ്ധനേടുന്നത്. വിവാദ പരാമർശത്തിന്റെ പേരിൽ ഒട്ടേറെ കേസുകളും നേരിടേണ്ടി വന്നിരുന്നു.സംവിധായിക ഐഷ സുൽത്താന വിവാഹിതയായി : അഗത്തി ദ്വീപുകളിലെ ഡെപ്യൂട്ടി കളക്ടറായിരുന്ന ഹർഷിത് സൈനിയാണ് വരൻ
0
തിങ്കളാഴ്ച, ജൂലൈ 07, 2025
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.