കോട്ടയം: തുടരെ എഫ്.ഐ.ആറുകൾ മാറ്റി മാറ്റി ജാമ്യം ലഭിക്കാത്ത വിധം കേസുമായി മുന്നോട്ടു കൊണ്ടു പോയി തുറങ്കലിൽ അടച്ച് ചത്തീസ്ഘഢിൽ ആതുര സേവകരായ കന്യാസ്ത്രീകൾക്കെതിരെ നടത്തുന്നത് വർഗ്ഗീയ ഭരണകൂട ഭീകരതയാണെന്ന് കേരള കോൺഗ്രസ് (എം) ജില്ലാ നേതൃയോഗം ആരോപിച്ചു.
കന്യാസ്ത്രീകളെ വിട്ടയ്ക്കും വരെ പ്രക്ഷോഭം നടത്തുമെന്ന് ജില്ലാ പ്രസിഡണ്ട് പ്രൊഫ. ലോപ്പസ് മാത്യു പറഞ്ഞു.കന്യാസ്ത്രീകൾക്ക് ജാമ്യം നിഷേധിച്ചതിൽ പ്രതിഷേധിച്ച് കോട്ടയത്ത് നടത്തിയ പ്രതിഷേധയോഗവും പന്തം കൊളുത്തി പ്രകടനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ചത്തീസ്ഘട്ടിലെ മുഖ്യപ്രതിപക്ഷമായ കോൺഗ്രസ് വിഷയത്തിൽ ഇടപെടുവാൻ കൂട്ടാക്കുന്നില്ല എന്ന് യോഗം ആരോപിച്ചു.ന്യൂനപക്ഷ സമൂഹത്തെ അടിച്ചമർത്തുവാൻ ഭരണകൂടം നേരിട്ട് ഇടപെടുകയാണെന്ന് യോഗം ചൂണ്ടികാട്ടി.
ഔസേപ്പച്ചൻ വാളിപ്ലാക്കൽ, സിറിയക്ക് ചാഴികാടൻ, സഖറിയാസ് കുതിരവേലി, ലാലിച്ചൻ കുന്നിപറമ്പിൽ, ജോജി കുറത്തിയാടൻ, ജോസ് ഇടവഴിക്കൽ, ജോസഫ് ചാമക്കാല, ബ്രൈറ്റ് വട്ട നിരപ്പേൽ, ഡിനു ചാക്കോ, എ.എം.മാത്യു., ഐസക് പ്ലാപ്പള്ളി, വി ജി.എം തോമസ്, മാലേത്ത് പ്രതാപചന്ദ്രൻ ,ബിറ്റു വൃന്താവൻ, സാജൻ തൊടുക, ബൈജു കൊല്ലം പമ്പിൽ എന്നിവർ പ്രസംഗിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.