കണ്ണൂര്‍: തീവണ്ടിയിലെ പ്രത്യേക വാഗണില്‍ കുതിര കണ്ണൂരിലിറങ്ങി. പരിപാലകര്ക്കൊപ്പം പ്രത്യേക ട്രക്കില്‍ ഏഴിമലയിലേക്ക്. ഉത്തര്‍പ്രദേശിലെ ഹേംപുരിൽനിന്ന് കൊണ്ടുവന്ന കുതിര ഇനി നാവിക അക്കാദമിയില്‍ കുതിക്കും. അക്കാദമിയില്‍ പരിശീലനത്തിലുള്ള ഓഫീസേഴ്സ് കേഡറ്റുമാര്‍ക്കുള്ള റൈഡിങ്ങിനായാണ് കുതിരകളെ കൊണ്ടുവന്നത്. തിങ്കളാഴ്ച വന്നതടക്കം നിലവില്‍ 37 കുതിരകള്‍ ഉണ്ട്. ഒക്ടോബറില്‍ അഞ്ച് കുതിരകള്കൂടി എത്തും.
ഉത്തര്‍പ്രദേശിലെ ഹേംപുര്, ഷാരണ്പുര്, ഹരിയാനയിലെ ഹിസാര്‍ എന്നിവിടങ്ങളില്‍നിന്നാണ് കുതിരകളെ കൊണ്ടുവരുന്നത്. ഇവയില്‍ ആണും പെണ്ണും ഉണ്ട്. ഭൂരിഭാഗവും തീവണ്ടിയിലാണ് കണ്ണൂരെത്തിയത്. അവിടെനിന്ന് നാവിക അക്കാദമിയുടെ ട്രക്കില്‍ നേവല്‍ ബേസിലെത്തിക്കും.ഏഴിമല നാവിക അക്കാദമിയിലെ കുതിരസവാരി സംഘം ടെന്റ് പെഗ്ഗിങ് മത്സരത്തില്‍
നാവിക അക്കാദമിയുടെ അകത്ത് പ്രവര്‍ത്തിക്കുന്ന ആര്‍മിയുടെ 15 സംഘമാണ് കുതിര സവാരി പഠിപ്പിക്കുന്നത്. കേഡറ്റുകളുടെ പേടി കുറക്കാനും ആത്മവിശ്വാസം കൂട്ടാനുമാണ് കുതിര റൈഡിങ് നടത്തുന്നത്. നാലുവര്‍ഷമാണ് നാവിക പരിശീലനം. മിന്നും പ്രകടനം കാഴ്ചവെക്കാന്‍ വനിതാ കേഡറ്റ്സുകളും ഉണ്ട്. ആദ്യവര്‍ഷം ഒഴികെ ബാക്കി വര്‍ഷങ്ങളിലാണ് കുതിരസവാരി പരിശീലനം. ഇതില്‍ മികവ് പുലർത്തുന്നവർ വിവിധ ഗെയിമുകളില്‍ മത്സരിക്കാന്‍ പോകും.ഏഴിമല നാവിക അക്കാദമിയിലെ കുതിരസവാരി സംഘം ഷോ ജംമ്പിങ് മത്സരത്തില്‍
ഏപ്രിലില്‍ ഡല്‍ഹിയില്‍ നടന്ന ഡല്‍ഹി കുതിര പ്രദര്‍ശനത്തില്‍ നാല് മെഡലുകള്‍ ഏഴിമല ടീം നേടിയിരുന്നു. 2011-ലാണ് കുതിരകള്‍ ഇവിടെ വന്നുതുടങ്ങിയത്. അന്ന് 12 കുതിരകളായിരുന്നു ഉണ്ടായിരുന്നത്. ചാട്ടത്തിനും ഓട്ടത്തിനും ഗെയ്മുകൾക്കും വിവിധയിനം കുതിരകളെയാണ് ഉപയോഗിക്കുക. പാസിങ് ഔട്ട് പരേഡില്‍ പ്രധാന അഡ്ജുഡന്റ് കുതിരപ്പുറത്ത് സഞ്ചരിക്കും.കുതിരകളെയെല്ലാം ഏഴിമല നാവിക അക്കാദമിക്കകത്താണ് താമസിപ്പിക്കുന്നത്. കുളിപ്പിക്കാനും തീറ്റകൊടുക്കാനും പ്രത്യേകം ജീവനക്കാരുണ്ട്. പ്രായമായവയെ ഹിസാറിലേക്ക് തിരിച്ചു കൊണ്ടുപോകും. 21 വര്‍ഷംവരെയാണ് കുതിരകളുടെ ആയുസ്സ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.