ഇക്വഡോറിലെ മയക്കുമരുന്ന് തലവന്‍ അഡോൾഫോ മാസിയാസ് വില്ലാമർ പിടിയിൽ

ഇക്വഡോർ : കാമുകിയുടെ വീടിന് താഴെ പണിത ഭൂഗര്‍ഭ അറയിൽ നിന്നും ഇക്വഡോറിലെ മയക്കുമരുന്ന് തലവന്‍ അഡോൾഫോ മാസിയാസ് വില്ലാമറിനെ പോലീസ് അറസ്റ്റ് ചെയ്തു. ഫിറ്റോ എന്നും അറിയപ്പെടുന്ന മാസിയസാണ് വിനോദ സഞ്ചാര കേന്ദ്രമെന്ന നിലയില്‍ നിന്നും മയക്കുമരുന്ന് - കുറ്റകൃത്യ രാഷ്ട്രമെന്ന നിലയിലേക്ക് ഇക്വഡോറിനെ മാറ്റിയതെന്ന് റിപ്പോര്‍ട്ടുകൾ പറയുന്നു.


രാജ്യത്തെ ഏറ്റവും വലിയ ക്രിമിനല്‍ സംഘമായ 'ലോസ് ചോനെറോസി'ന്‍റെ തലവനാണ് അഡോൾഫോ മാസിയാസ് വില്ലാമർ. 2023-ൽ പ്രസിഡന്‍റ് സ്ഥാനാർത്ഥി ഫെർണാണ്ടോ വില്ലാവിസെൻസിയോയെ വധിച്ചത് മാസിയാസിന്‍റെ ഉത്തരവിന് പിന്നാലെയാണെന്ന് കരുതുന്നു.

ഇയാളെ പിടികൂടാനുള്ള പോലീസിന്‍റെ നിരവധി ശ്രമങ്ങൾ പരാജയപ്പെട്ടിരുന്നു ഇതിനൊടുവിലാണ് ഇപ്പോൾ മാന്ത നഗരത്തിലെ ഇയാളുടെ കാമുകിയുടെ ആഡംബര വീടിന് താഴെയുള്ള ഭൂഗർഭ ബങ്കറിൽ നിന്നും ഇപ്പോൾ അറസ്റ്റ് ചെയ്തത്. പോലീസും സൈന്യവും സംയുക്തമായി നടത്തിയ 10 മണിക്കൂർ ഓപ്പറേഷനിൽ വെടിവയ്പ്പുകളൊന്നും ഉണ്ടായിട്ടില്ലെന്ന് പോലീസ് വക്താവ് അറിയിച്ചതായി ബിബിസി റിപ്പോര്‍ട്ട് ചെയ്തു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !