കൊൽക്കത്ത : മ്യാൻമറിലെ തങ്ങളുടെ ക്യാംപുകൾക്കു നേരെ ഇന്ത്യൻ സൈന്യം ഡ്രോൺ, മിസൈൽ ആക്രമണം നടത്തിയതായി നിരോധിത സംഘടനയായ യുണൈറ്റഡ് ലിബറേഷൻ ഫ്രണ്ട് ഓഫ് അസോം- ഇൻഡിപെൻഡന്റ് (ഉൾഫ-ഐ) ആരോപിച്ചു. ആരോപണം സൈനിക അധികൃതരും അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വശർമയും നിഷേധിച്ചു.
ഇന്ത്യൻ അതിർത്തിയിലെ ആക്രമണത്തിൽ തങ്ങളുടെ കമാൻഡർ ‘ലഫ്. ജനറൽ’ നയൻ മേഥി ഉൾപ്പെടെ 3 നേതാക്കൾ കൊല്ലപ്പെട്ടതായും 19 പേർക്ക് പരുക്കേറ്റതായുമായാണ് സംഘടനയുടെ ആരോപണം.മണിപ്പുർ സായുധ ഗ്രൂപ്പുകളായ റവല്യൂഷണറി പീപ്പിൾസ് ഫ്രണ്ടിന്റെ കേഡറുകളും ആക്രമണത്തിൽ കൊല്ലപ്പെട്ടതായി അവർ പറഞ്ഞു. അതിർത്തി കടന്നുള്ള ആക്രമണം ഉണ്ടായിട്ടില്ലെന്ന് സൈനിക അധികൃതർ പറഞ്ഞു. അസമിന്റെ മണ്ണിൽ നിന്ന് ഇത്തരം ആക്രമണം ഉണ്ടായിട്ടില്ലെന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമയും പറഞ്ഞു.
ഉൾഫയിലെ ഒരു വിഭാഗം സർക്കാറുമായി സമാധാനക്കരാർ ഒപ്പുവച്ചിട്ടുണ്ട്. ഒളിവിൽ കഴിയുന്ന പരേഷ് ബറുവയാണ് ഉൾഫ-ഐയുടെ പരമോന്നത നേതാവ്. സംഘടനയുടെ മുതിർന്ന കമാൻഡർ രൂപം അസോമിനെ അസം പൊലീസ് രണ്ടു മാസം മുൻപ് അറസ്റ്റ് ചെയ്തിരുന്നു. നയൻ മേഥിയും അരുന്ദോയ് ദൊഹോത്തിയയുമാണ് ഫലത്തിൽ സംഘടനയെ നയിച്ചിരുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.