മൂന്നാർ: 238 ഓഫ് റോഡ് ജീപ്പുകൾ നിരനിരയായി ദേശീയപാതയിലൂടെ നീങ്ങി. തേയിലത്തോട്ടങ്ങൾക്കിടയിലൂടെയുള്ള കിടിലൻ യാത്ര. അരിക്കൊമ്പനെ കൊണ്ടുപോയ അതേറോഡിലൂടെ. പക്ഷേ അത് ഒരു റോഡ് ഷോ ആയിരുന്നില്ല. കൊളുക്കുമലയിലേക്ക് സഞ്ചാരികളെ കൊണ്ടുപോകുന്ന ജീപ്പുകൾ മോട്ടോർവാഹന വകുപ്പിന്റെ പരിശോധനയ്ക്കെത്തിയതാണ്.
പെരിയക്കനാൽ വെള്ളച്ചാട്ടത്തിന് സമീപമാണ് പരിശോധന നടന്നത്. ഡ്രൈവർമാരുടെ ലൈസൻസ്, പോലീസ് ക്ലിയറൻസ് തുടങ്ങിയവയും ഉദ്യോഗസ്ഥർ പരിശോധിച്ചു. സൂര്യനെല്ലിയിൽനിന്നാണ് പ്രശസ്ത വിനോദസഞ്ചാര കേന്ദ്രമായ കൊളുക്കുമലയിലേക്ക് ഓഫ്‌റോഡ് ജീപ്പുകൾ സർവീസ് നടത്തുന്നത്.ഏഴ് കിലോമീറ്ററാണ് ഇവിടേക്കുള്ള ദൂരം. ദിവസേന പുലർച്ചെ നാലുമുതൽ ജീപ്പുകൾ സർവീസ് തുടങ്ങും. മലമുകളിൽനിന്നുള്ള സൂര്യോദയം കാണുന്നതിനാണ് പ്രധാനമായും സഞ്ചാരികളെത്തുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.