തിരുവനന്തപുരം : സര്‍വ‘കലാപ’ശാലയായി കേരള സർവകലാശാല ആസ്ഥാനം. അകത്ത് എഐഎസ്എഫും പുറത്ത് ഡിവൈഎഫ്ഐയും പ്രതിഷേധം ശക്തമാക്കിയതോടെ പൊലീസ് പലവട്ടം ജലപീരങ്കി പ്രയോഗിച്ചു. അകത്തു പ്രതിഷേധിച്ച എഐഎസ്എഫ് പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി.
സര്‍വകലാശാല ഗേറ്റിനു പുറത്തു പ്രതിഷേധിക്കാനാണ് തീരുമാനമെന്ന് ഡിവൈഎഫ്ഐ നേതാക്കള്‍ പറഞ്ഞു. വേണമെന്നു വച്ചാല്‍ ഏതു കോട്ടകൊത്തളത്തിന് അകത്തും കയറാന്‍ ശേഷിയുള്ള സംഘടനയാണ് ഡിവൈഎഫ്ഐ എന്നും നേതാക്കള്‍ പറഞ്ഞു.
റജിസ്ട്രാർ ഡോ.കെ.എസ്.അനികുമാറിന്റെ സസ്പെന്ഷന് തുടരുകയാണെന്നും ഓഫിസില്‍ കടക്കാന്‍ അനുവദിക്കരുതെന്നും വിസി ഡോ. മോഹന്‍ കുന്നുമ്മല്‍ നിര്‍ദേശം നല്‍കിയിരുന്നെങ്കിലും അതു പാലിക്കാന്‍ സര്‍വകലാശാല സുരക്ഷാ ഉദ്യോഗസ്ഥര്‍ തയാറായില്ല. രാവിലെ ക്യാംപസിലെത്തിയ റജിസ്ട്രാര്‍ യാതൊരു തടസവും കൂടാതെ ഓഫിസില്‍ പ്രവേശിച്ചു. അതേസമയം, റജിസ്ട്രാറുടെ പൂര്‍ണ ചുമതല ഡോ.മിനി കാപ്പനു നല്കിയ വിസി ഇന്ന് ഉത്തരവറിക്കി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.