പ്ലസ് ടു വിദ്യാർഥി സഹപാഠികളുടെ മർദനമേറ്റു മരിച്ചു

‌ഈറോഡ് : പ്ലസ് ടു വിദ്യാർഥി സഹപാഠികളുടെ മർദനമേറ്റു മരിച്ചു. സംഭവത്തിൽ 2 വിദ്യാർഥികളെ അറസ്റ്റ് ചെയ്തു. കുമൽകുട്ട സർക്കാർ ഹയർസെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർഥി ആദിത്യൻ‌(17) ആണു കൊല്ലപ്പെട്ടത്.


സ്കൂളിലെ വിദ്യാർഥിനിയുമായി സംസാരിച്ചതിന്റെ പേരിൽ ചില സഹപാഠികൾ ആദിത്യനെ ഭീഷണിപ്പെടുത്തിയിരുന്നതായി വീരപ്പസത്രം പൊലീസ് പറഞ്ഞു.

കഴിഞ്ഞ ദിവസം സ്കൂളിലേക്കു പോയ ആദിത്യൻ വൈകിട്ടോടെ സ്കൂളിന്റെ പുറത്തുള്ള പ്രദേശത്തു കിടക്കുന്നതു കണ്ട നാട്ടുകാർ ഉടൻ പെരുന്തുറ സർക്കാർ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കൊലപാതകമാണെന്ന് ആരോപിച്ചു രക്ഷിതാക്കൾ പൊലീസ് സ്റ്റേഷൻ ഉപരോധിച്ചിരുന്നു.


തുടർന്നു സ്കൂളിനു സമീപത്തെ സിസിടിവി ക്യാമറകൾ പരിശോധിച്ചപ്പോഴാണു പത്തോളം വിദ്യാർഥികൾ മർദിക്കുന്നതു കണ്ടെത്തിയത്. തുടർന്നു 2 പേരെ അറസ്റ്റ് ചെയ്യുകയായിരുന്നു. മറ്റു പ്രതികളെ പിടികൂടാൻ പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !