ട്യൂഷൻ ടീച്ചർ; രണ്ടു വർഷത്തിനിടെ നടത്തിയത് 20 കോടി രൂപയുടെ ഇടപാടുകൾ; രാസലഹരി കച്ചവടക്കാരുടെ പ്രധാനകണ്ണി അറസ്റ്റിൽ
0DAILY CENTRAL DESK 📩: dailymalayalyinfo@gmail.comവെള്ളിയാഴ്ച, ജൂലൈ 04, 2025
തൃശൂർ: കേരളത്തിലെ രാസലഹരി കച്ചവടക്കാർ എം.ഡി.എം.എ. കിട്ടാൻ പണം അയച്ചിരുന്ന അക്കൗണ്ടിൻ്റെ ഉടമ അറസ്റ്റിൽ.
അൻപത്തിരണ്ടുകാരിയായ സീമ സിൻഹയാണ് തൃശ്ശുർ സിറ്റി പോലീസിന്റെ പിടിയിലായത്. ഹരിയാനയിൽ നിന്നാണ് ഇവരെ പിടികൂടിയത്. ചാവക്കാട്ടുകാരായ രണ്ടു യുവാക്കളെ കഴിഞ്ഞ ഫെബ്രുവരിയിൽ നാൽപത്തിയേഴു ഗ്രാം എം.ഡി.എം.എയുമായി തൃശൂർ ഈസ്റ്റ് പൊലീസ് പിടികൂടിയിരുന്നു. ഇവർക്കു എം.ഡി.എം.എ. കൈമാറിയ കണ്ണിയാണ് പിടിയിലായത്.
ബിഹാർ- പട്ന സ്വദേശിയായ ട്യൂഷൻ ടീച്ചർ ആണ് സീമ സിൻഹ. ഇവർ രണ്ടു വർഷത്തിനിടെ നടത്തിയത് 20 കോടി രൂപയുടെ ഇടപാടുകളാണ്. നൈജീയരക്കാരൻ വഴിയാണ് ഇടപാടുകൾ തുടങ്ങിയത്. വിദേശിയെ പിടികൂടാൻ പൊലീസ് അന്വേഷണം തുടരുകയാണ് രാസലഹരിയുടെ ഉറവിടം കണ്ടെത്തി നശിപ്പിക്കാനാണ് ശ്രമം. തൃശൂർ എ.സി.പി സലീഷ് എൻ ശങ്കരന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് സീമ സിൻഹയെ പിടികൂടിയത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.