വിവാഹാഭ്യർത്ഥന നിരസിച്ചതിന് പതിനെട്ടുകാരിക്കെതിരെ ആസിഡ് ആക്രമണം : പിന്നാലെ ആക്രമി സ്വയം തീ കൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചു

ബെം​ഗളൂരു: കർണാടകയിലെ ചിക്ബല്ലാപുരയിൽ പതിനെട്ടുകാരിക്കെതിരെ ആസിഡ് ആക്രമണം. വിവാഹാഭ്യർത്ഥന നിരസിച്ചതിന് പെൺകുട്ടിക്ക് നേരെ ആസിഡ് എറിയുകയായിരുന്നു. പിന്നാലെ ആക്രമി സ്വയം തീ കൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചു. പെൺകുട്ടിയുടെ പൊള്ളൽ ​ഗുരുതരമല്ല, അതേസമയം ആക്രമി 22കാരനായ ആനന്ദ്കുമാർ ​ഗുരുതരാവസ്ഥയിലാണ്. സംഭവം നടന്നത് ചൊവ്വാഴ്ച വൈകിട്ടോടെയാണ്.പതിനെട്ടുകാരിയായ പെൺകുട്ടിയോട് വിവാഹം കഴിക്കണമെന്ന് ആനന്ദ്കുമാർ ആവശ്യപ്പെട്ടു. എന്നാൽ പെൺകുട്ടി ഇത് നിരസിച്ചു. ഇതിന്റെ വൈരാ​ഗ്യത്തിൽ വൈകിട്ട് വീട്ടിലെത്തിയാണ് പെൺകുട്ടിയുടെ മുഖത്തേക്ക് ടോയ്ലറ്റ് ആസിഡ് ക്ലീനർ എറിഞ്ഞത്. കണ്ണിലടക്കം പരിക്കുണ്ട്. എന്നാൽ ഇത് ​ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി.


പെൺകുട്ടിയെ ആക്രമിച്ച് തൊട്ടടുത്ത നിമിഷം തന്നെ ആനന്ദ് കുമാർ സ്വയം ഡീസലൊഴിച്ച് തീകൊളുത്തി. ഇയാൾക്ക് 70 ശതമാനത്തോളം പൊള്ളലുണ്ട്. ആശുപത്രിയിൽ ​ഗുരുതരാവസ്ഥയിൽ തുടരുകയാണ്. സംഭവത്തിൽ ചിക്ബല്ലാപുര പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി ന്യൂസ്  ☎: +918921123196 OR +918606657037   വാർത്തകൾ 💬 അയയ്ക്കാൻ | പരസ്യങ്ങൾക്ക് |🫥CHAT SUPPORT | 📩 : dailymalayalyinfo@gmail.com

ത്രിഭുവനം ചാമ്പലാക്കിയ അതേ ചെന്നായ്ക്കൾ ഇവിടെയുമുണ്ട്... | TRIBHUVAN

പുറത്ത് വരുന്നത് ഭയം ജനിപ്പിക്കുന്ന ഞെട്ടിക്കുന്ന സത്യങ്ങൾ | Dharmasthala Mass Murder

"'വില്യം മോറിസ് അക്കാദമിയില്‍ എ ലെവല്‍ വിദ്യാര്‍ത്ഥിനി ഹെഷു...!!'', Watch the video

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !