KCYL കോട്ടയം അതിരൂപത യുവജനദിനാഘോഷം കല്ലറ പഴയ പള്ളിയിൽ പ്രൗഢോജ്വലമായി

കല്ലറ : ക്നാനായ കാത്തലിക് യൂത്ത് ലീഗിന്റെ 2024-25 വർഷത്തെ യുവജന ദിനാഘോഷം ജൂലൈ മാസം 20 ഞായറാഴ്ച കല്ലറ സെന്റ് തോമസ് ക്‌നാനായ കത്തോലിക്ക ‌ദൈവാലയത്തിൽ (കല്ലറ പഴയ പള്ളി) വെച്ച് നടത്തപ്പെട്ടു. 2200 ലധികം യുവജനങ്ങൾ ആണ് കേരളത്തിന്റെ വിവിധ ജില്ലകളിൽ നിന്നും കല്ലറയിൽ എത്തിച്ചേർന്നത് . കോട്ടയം അതിരൂപത വികാരി ജനറാൾ വെരി റവ. ഫാ. തോമസ് ആനിമൂട്ടിലിന്റ നേതൃത്വത്തിൽ വിശുദ്ധ കുർബാനയോടെ ആരംഭിച്ച അതിരൂപത യുവജനദിന ആഘോഷത്തിൽ ഇടവക വികാരി ഫാ സ്റ്റീഫൻ കണ്ടാരപ്പള്ളി എല്ലാ യുവജന സുഹൃത്തുക്കളെയും ഇടവകയിലേക്ക് സ്വാഗതം ചെയ്തു. അതിരൂപത ഡയറക്ടർ ഷെല്ലി ആലപ്പാട്ട് പതാക ഉയർത്തി ചടങ്ങിന് തുടക്കം കുറിച്ചു.

യുവജനദിനാഘോഷത്തോട് അനുബന്ധിച്ച് സംഘടിപ്പിച്ച ക്‌നാനായ പാരമ്പര്യ ആചാര ദൃശ്യാവിഷ്‌കാര മത്സരത്തിന്റെ ഉദ്ഘാടനം ബഹു. ജലവിഭവ വകുപ്പ് മന്ത്രി റോഷി അ​ഗസ്റ്റിൻ നിർവഹിച്ചു. കെ.സി.വൈ.എൽ അതിരൂപത പ്രസിഡന്റ് ജോണിസ് പി സ്‌റ്റീഫൻ പാണ്ടിയാംകുന്നേൽ അധ്യക്ഷത വഹിച്ച പൊതു സമ്മേളനം കോട്ടയം അതിരൂപത മെത്രാപ്പോലീത്ത മാർ. മാത്യൂ മൂലക്കാട്ട് ഉദ്ഘാടനം ചെയ്യുകയും ചെയ്തു.ബഹു പുതുപ്പള്ളി എം എൽ എ ശ്രീ. ചാണ്ടി ഉമ്മൻ മുഖ്യപ്രഭാഷണം നടത്തി. സമ്മേളനത്തിന്റെ മുഖ്യാതിഥിയായത്‌ ചലച്ചിത്ര നടൻ ശ്രീ. രഞ്ജി പണിക്കർ ആയിരുന്നു .അതിരൂപത ചാപ്ലയിൻ ഫാ മാത്തുക്കുട്ടി കുളക്കാട്ടുകുടിയിൽ യോഗത്തിന് ആമുഖ സന്ദേശം നൽകി. കൈപ്പുഴ ഫൊറോന വികാരി റവ ഫാ.സാബു മാലിത്തുരുത്തേൽ സമ്മാനദാനം നിർവഹിച്ചു.

യൂണിറ്റ് ചാപ്ലയിൻ ഫാ.ജോബി കാച്ചനോലിക്കൽ, ഫൊറോന ചാപ്ലയിൻ ഫാ. ഫിൽമോൻ കളത്ര എന്നിവർ യോഗത്തിന് ആശംസകൾ അറിയിച്ചു. അതിരൂപത സെക്രട്ടറി ചാക്കോ ഷിബു യോഗത്തിന് സ്വാഗതവും കല്ലറ യൂണിറ്റ് പ്രസിഡന്റ് അഭിലാഷ് ടോമി ജോർജ് മറ്റത്തിക്കുന്നേൽ യോഗത്തിന് നന്ദി അറിയിക്കുകയും ചെയ്തു.

യുവജനദിനാഘോഷത്തോട് അനുബന്ധിച്ച് സംഘടിപ്പിച്ച ക്‌നാനായ പാരമ്പര്യ ആചാര ദൃശ്യാവിഷ്‌കാര മത്സരത്തിൽ വിവിധ യൂണിറ്റുകളിൽ നിന്നായി 14 ടീമുകൾ പങ്കെടുത്തു. ചുങ്കം , കടുത്തുരുത്തി, കൂടല്ലൂർ യൂണിറ്റുകൾ യഥാക്രമം ഒന്നും, രണ്ടും, മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. മോനിപ്പള്ളി,പുന്നത്തുറ,ഉഴവൂർ,കൈപ്പുഴ,മാറിക എന്നീ യൂണിറ്റുകൾ പ്രോത്സാഹന സമ്മാനത്തിനും അർഹത നേടി.

ജില്ലാ-സംസ്ഥാന-ദേശീയ-അന്തർദേശീയതലത്തിൽ സമ്മാനങ്ങൾ നേടിയിട്ടുള്ള എട്ടോളം പ്രതിഭകളെ യോഗത്തിൽ ആദരിക്കുകയുണ്ടായി. നട നടായോ എന്ന പേര് നിർദ്ദേശിച്ച മോനിപ്പള്ളി യൂണിറ്റ് അഗം ലിന്റോ സ്മിജുനെ യോഗം അനുമോദിക്കുകയുണ്ടായി. കെ.സി.വൈ.എൽ അതിരൂപത സമിതിയുടെ നേതൃത്വത്തിൽ പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് നടത്തപ്പെട്ട ലൗദാത്തോ സി മത്സരത്തിൽ വിജയികൾ ആയവർക്കും സമ്മാനങ്ങൾ വിതരണം ചെയ്തു.

അതിരൂപത അഡ്വൈസർ സി ലേഖ, ജോയിന്റ് ഡയറക്ടർ സ്റ്റെഫി തോമസ് ഭാരവാഹികളായ നിതിൻ ജോസ്, ജാക്സൺ സ്റ്റീഫൻ, ആൽബിൻ ബിജു, ബെറ്റി തോമസ്,അലൻ ബിജു, കല്ലറ യൂണിറ്റ് ഡയറക്ടർ ജിജോ ജോസഫ് വരകുകാലായിൽ, അഡ്വൈസർ സി.ഡാനിയാ SVM, ഭാരവാഹികളായ ജോ തോമസ്, ഫിൽസൺ സജി,ഹെലന മേരി,ടീന മാത്യു എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. കെ.സി.വൈ.എൽ അതിരുപതാ സമിതി സംഘടിപ്പിച്ച യുവജനദിനാഘോഷം വിജയകരമായി ഏറ്റെടുത്തു നടത്തിയ കല്ലറ കെ.സി.വൈ.എൽ യൂണിറ്റിന് അതിരൂപതാസമിതിയുടെ നന്ദിയും അഭിനന്ദനങ്ങളും അറിയിക്കുന്നു.

കെ.സി.വൈ.എൽ അതിരൂപത സമിതി

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

80 തോളം കുടുംബങ്ങളുടെ ജീവിത മാർഗമാണ് ഫാക്ടറി..പ്രതികരണ വുമായി ജനറൽ മാനേജർ സുബി മാത്യു, നീരാക്കൽ ലാറ്റക്സ്

"നീരാക്കൽ ലാറ്റക്സ് നൽകിയ തീരാ ദുരിതം പേറി നൂറുകണക്കിന് മുട്ടുചിറ നിവാസികള്‍

മുൻഗവർണ്ണറും സ്വർണ്ണവ്യാപാരിയും ചേർന്ന് ഇല്ലാതാക്കാൻ ശ്രമിക്കുന്നു..!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !