ഭുവനേശ്വർ: ഒഡീഷയിൽ ആചാരങ്ങൾക്ക് വിരുദ്ധമായി വിവാഹം കഴിച്ചെന്നാരോപിച്ച് ദമ്പതിമാർക്ക് ശിക്ഷ നൽകി ഗ്രാമവാസികൾ. റായഗഡ ജില്ലയിലെ കാഞ്ചമജ്ഹിര ഗ്രാമത്തിലാണ് സംഭവം. കാളകൾക്ക് പകരം നുകത്തിൽകെട്ടി നിലം ഉഴുതുമറിച്ചാണ് ദമ്പതിമാരെ ഗ്രാമവാസികൾ ശിക്ഷിച്ചത്. ഇതിന്റെ വീഡിയോ സാമൂഹികമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെ കേസെടുക്കാനൊരുങ്ങുകയാണ് പോലീസ്.
ദേശീയമാധ്യമങ്ങൾ പുറത്തുവിട്ട റിപ്പോർട്ടുകൾ പ്രകാരം ദമ്പതിമാർ ഇരുവരും കാഞ്ചമജ്ഹിര സ്വദേശിനിലംകളാണ്. അടുത്തിടെയാണ് ഇരുവരും പ്രണയത്തിലാവുകയും വിവാഹിതരാവുകയും ചെയ്തത്. സ്ത്രീയുടെ പിതൃസഹോദരിയുടെ മകനുമായുള്ള വിവാഹത്തിൽ ഗ്രാമവാസികളിൽ ചിലർ എതിർപ്പ് പ്രകടിപ്പിച്ചിരുന്നു. പ്രാദേശിക ആചാരങ്ങൾപ്രകാരം അത്തരം വിവാഹം നിഷിദ്ധമായാണ് കണക്കാക്കപ്പെടുന്നത്.വിവാഹത്തിന് ശിക്ഷയെന്നോണം മരത്തടിയാൽ നിർമിച്ച നുകത്തിൽ ആദ്യം ദമ്പതിമാരെ കെട്ടിയിട്ടു. നിലം ഉഴുതുമറിക്കുന്നതിനിടെ ദമ്പതിമാരെ രണ്ടുപേർ ചേർന്ന് വടി കൊണ്ട് അടിക്കുന്നതും വീഡിയോ ദൃശ്യങ്ങളിൽ കാണാം. ഗ്രാമവാസികളിൽ ഭൂരിഭാഗവും ഇത് കണ്ടുനിന്നെങ്കിലും ആരും തടഞ്ഞില്ലെന്നും ആക്ഷേപമുണ്ട്. നിലം ഉഴുതുമറിച്ചതിനുശേഷം ദമ്പതിമാരെ ക്ഷേത്രത്തിലെത്തിച്ച് ചെയ്ത പാപത്തിന് പരിഹാരമായുളള പൂജകളും ഗ്രാമവാസികൾ നടത്തിയതായും റിപ്പോർട്ടുണ്ട്. അന്വേഷണവുമായി ബന്ധപ്പെട്ട് ഒരു സംഘത്തെ ഗ്രാമത്തിലേക്ക് അയച്ചതായും ഉടന്‍ കേസ് രജിസ്റ്റര്‍ ചെയ്യുമെന്നും പോലീസ് അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.