കേരളത്തിൽ ഏറ്റവും മികച്ച റെയിൽവേയാണ്; കേന്ദ്ര റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവ്

ന്യൂഡൽഹി:  കേരളത്തിൽ അടിപൊളി റെയിൽവേ എന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവ്.

മൂന്നും നാലും മടങ്ങാണ് കേരളത്തിനായുള്ള റെയിൽവേ ബജറ്റ് വർധിപ്പിച്ചത്. കേരളത്തിലെ റെയിൽവേ അലൊക്കേഷൻ പ്രധാനമന്ത്രി വർധിപ്പിച്ചെന്നും കേന്ദ്രമന്ത്രി പറഞ്ഞു. മംഗലാപുരം -കാസർഗോഡ് -ഷൊർണ്ണൂർ നാല് വരി ആകുന്നത് ആലോചനയിലാണ്. അത്യാധുനിക സംവിധാനങ്ങൾ ഉപയോഗിച്ചായിരിക്കും നിർമാണം നടത്തുക. ഇത് നിലവിലെ ശേഷിയുടെ 4 മടങ്ങ് ആയിരിക്കും. അങ്കമാലി – ശബരിമല റെയിൽപാതയ്ക്ക് മുൻഗണന നല്കും.
മുഖ്യമന്ത്രി പിണറായി വിജയൻ ഡൽഹിയിൽ എത്തി നടപടികൾ വേഗത്തിൽ ആകാൻ ആവശ്യപ്പെട്ടിരുന്നു. സർക്കാരിനോട് ഭൂമി ഏറ്റെടുക്കൽ നടപടികൾ ആരംഭിക്കാൻ പറഞ്ഞു. ഉടൻ തന്നെ റെയിൽവേ നിർമാണ പ്രവർത്തനങ്ങൾ ആരംഭിക്കുമെന്ന് അശ്വനി വൈഷ്ണവ് വ്യക്തമാക്കി.
ഷൊർണൂർ – എറണാകുളം പാത മൂന്നുവരിയാക്കും. എറണാകുളം – കായംകുളം പാതയും കായംകുളം തിരുവനന്തപുരം പാതയും വികസിപ്പിക്കും. കേരളത്തിന് വന്ദേഭാരത്‌ ട്രെയിൻ കിട്ടില്ല എന്ന് ചിലർ പ്രചരിപ്പിച്ചു. എന്നാൽ രണ്ട് വന്ദേഭാരത് സർവീസുകൾ ഇപ്പോൾ കേരളത്തിലുണ്ടെന്നും കേരളത്തിനെ വലിയ ഐടി ഹബ്ബ് ആകുമെന്നും അദ്ദേഹം പറഞ്ഞു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി ന്യൂസ്  ☎: +918606657037  വാർത്തകൾ 💬 അയയ്ക്കാൻ | പരസ്യങ്ങൾക്ക് |🫥CHAT SUPPORT | 📩 : dailymalayalyinfo@gmail.com

ഒരു മഴ പെയ്താൽ പുറത്തിറങ്ങാൻ സാധിക്കില്ല,പറഞ്ഞും പരാതിപ്പെട്ടും മടുത്തെന്ന് ജനങ്ങൾ..!

"'നീണ്ട പതിനൊന്നു വർഷം സമരവും നിയമപോരാട്ടവുമായി ശ്രീജീവിന്റെ സഹോദരൻ ശ്രീജിത്ത്..!! '', Watch the video

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !