പാലക്കാട്: പാലക്കാട് ഒറ്റപ്പാലം വാണിയംകുളത്ത് സ്ത്രീക്ക് പന്നിക്കെണിയില്‍ നിന്ന് ഷോക്കേറ്റ സംഭവത്തില്‍ മകന് അറസ്റ്റില്‍.
രാവിലെ നടന്ന സംഭവത്തില്‍ കാട്ടുപന്നികള്‍ക്കായി സ്ഥാപിച്ച കെണിയില്‍ നിന്ന് മാലതിക്ക് ഷോക്കേല്‍ക്കുകയായിരുന്നു. മാലതിക്ക് ഷോക്കേറ്റ ഉടനെ തന്നെ സംശയം തോന്നിയ പോലീസ് മകനായ പ്രേംകുമാറിനെ കസ്റ്റഡിയില്‍ എടുത്തിരുന്നു. ഇയാളെ കൂടുതല്‍ ചോദ്യം ചെയ്തതോടെ ആണ് കെണി വെച്ചത് പ്രേംകുമാര്‍ തന്നെ ആണ് എന്ന് കണ്ടെത്തിയത്. തുടര്‍ന്ന് പ്രേംകുമാറിനെ ഷൊര്‍ണൂര്‍ പോലീസ് അറസ്റ്റ് ചെയ്തു.വാണിയംകുളങ്ങര ഭാഗത്ത് കാട്ടുപന്നിയുടെ ശല്യം രൂക്ഷമാണ്. പന്നിയെ പിടിക്കാന്‍ വേണ്ടി പലസ്ഥലത്തായി ഇത്തരം കെണികള്‍ സ്ഥാപിച്ചത് കാണാന്‍ സാധിക്കും. വൈദ്യുതി കമ്പിയില്‍ നിന്ന് നേരിട്ട് ബന്ധം കൊടുത്ത അത്തരത്തിലുള്ള ഒരു കെണിയില്‍ നിന്നാണ് മാലതിക്ക് ഷോക്കേറ്റത്.ഗുരുതരമായി പരിക്കേറ്റ മാലതിയെ ഇടത് കൈവിരല്‍ അറ്റ് തൂങ്ങിയ നിലയിലായിരുന്നു ആശുപത്രിയില്‍ എത്തിച്ചത്. അയല്‍വാസിയായ ബന്ധു രാവിലെ സൊസൈറ്റിയില്‍ പാല് കൊടുക്കാന്‍ പോകുന്നതിനിടയിലാണ് മാലതി ഷോക്കേറ്റ് കിടക്കുന്നത് ശ്രദ്ധയില്‍ പെട്ടത്. ഉടനെ തന്നെ ആളുകളെ വിളിച്ച് കൂട്ടി ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.പാലക്കാട് സ്ത്രീക്ക് പന്നിക്കെണിയില്‍ നിന്ന് ഷോക്കേറ്റ സംഭവത്തില്‍ മകന് അറസ്റ്റില്‍
0
ശനിയാഴ്ച, ജൂലൈ 05, 2025
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.