പാലക്കാട്: പാലക്കാട് മണ്ണാര്‍ക്കാട്ടിൽ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയെ റാഗിംഗ് ചെയ്ത് ക്രൂരമായി മര്‍ദിച്ചെന്ന് പരാതി.
മണ്ണാര്‍ക്കാട് കാരാകുര്‍ശ്ശി സര്‍ക്കാര്‍ ഹൈസ്കൂളിലാണ് സംഭവം. മര്‍ദനത്തില്‍ ഗുരുതരമായി പരിക്കേറ്റ എട്ടാം ക്ലാസുകാരന് ആശുപത്രിയില്‍ ചികിത്സയിലാണ്.ശരീരമാസകലം പരിക്കേറ്റ കുട്ടിയെ മണ്ണാര്‍ക്കാട് താലൂക്ക് ആശുപത്രിയിലും തുടര്‍ന്ന് സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. യൂണിഫോം ധരിച്ചില്ലെന്ന് ആരോപിച്ച് എട്ടാംക്ലാസുകാരനെ പത്താംക്ലാസ് വിദ്യാര്‍ത്ഥികള്‍ ക്രൂരമായി മര്‍ദിക്കുകയായിരുന്നു.ആറ് വിദ്യാര്‍ത്ഥികള്‍ക്കെതിരെ കുട്ടിയുടെ പിതാവ് പൊലീസില്‍ പരാതി നല്കി. പ്രതികള്‍ക്ക് പ്രായപൂര്‍ത്തിയാകാത്തതിനാല്‍ കുട്ടിയുടെ പിതാവിന്റെ പരാതി പരിശോധിച്ച് തയാറാക്കിയ റിപ്പോര്‍ട്ട് കല്ലടിക്കോട് പൊലീസ് ജുവൈനല്‍ ബോര്‍ഡിന് കൈമാറി.പാലക്കാട് മണ്ണാര്‍ക്കാട്ടിൽ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയെ റാഗിംഗ് ചെയ്ത് ക്രൂരമായി മര്‍ദിച്ചതായി പരാതി
0
വെള്ളിയാഴ്ച, ജൂലൈ 04, 2025
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.