ബെംഗളൂരു : ഉയർന്ന പലിശ വാഗ്ദാനം ചെയ്തു കോടിക്കണക്കിനു രൂപയുടെ നിക്ഷേപത്തട്ടിപ്പു നടത്തി മുങ്ങിയെന്ന പരാതിയിൽ, മലയാളികളായ ചിട്ടി കമ്പനി ഉടമയ്ക്കും ഭാര്യയ്ക്കുമെതിരെ പൊലീസ് കേസെടുത്തു. രാമമൂർത്തിനഗറിൽ എ ആൻഡ് എ ചിറ്റ് ഫണ്ട്സ് നടത്തിയ ടോമി എ.വർഗീസ്, ഭാര്യ ഷൈനി ടോമി എന്നിവർക്കെതിരെയാണു കേസെടുത്തത്.
70 ലക്ഷം രൂപ നഷ്ടപ്പെട്ടതായി പി.ടി.സാവിയോ എന്നയാൾ പരാതി നൽകിയതിനെ തുടർന്നു തട്ടിപ്പിനിരയായ 265 പേരാണു പൊലീസിനെ സമീപിച്ചത്. ഇതുപ്രകാരം 40 കോടിയിലധികം രൂപ നിക്ഷേപകർക്ക് നഷ്ടമായെന്നാണു പൊലീസ് കണക്കാക്കുന്നത്. കൂടുതൽ പേർ പരാതിയുമായി മുന്നോട്ടുവരാൻ സാധ്യതയുണ്ട്.ടോമിയും കുടുംബവും 25 വർഷമായി രാമമൂർത്തിനഗറിലാണു താമസം. ആദ്യഘട്ടത്തിൽ 5 ലക്ഷം വരെയുള്ള ചിട്ടിയായിരുന്നു നടത്തിയിരുന്നത്. പിന്നീട് ഉയർന്ന പലിശ വാഗ്ദാനം ചെയ്തു സ്ഥിര നിക്ഷേപം സ്വീകരിച്ചു തുടങ്ങി. ഒന്നര കോടി രൂപ വരെ നിക്ഷേപിച്ചവരും തട്ടിപ്പിനിരയായവരുടെ കൂട്ടത്തിലുണ്ട്. ബന്ധുവിനു സുഖമില്ലാത്തതിനാൽ ആലപ്പുഴയിലേക്കു പോകുന്നുവെന്നു പറഞ്ഞാണു ടോമി കടന്നു കളഞ്ഞത്. ഫോണിൽ കിട്ടാതെ വന്നോടെയാണ് ഇടപാടുകാർ പൊലീസിനെ സമീപിച്ചത്.കോടിക്കണക്കിനു രൂപയുടെ നിക്ഷേപത്തട്ടിപ്പു നടത്തി മുങ്ങിയെന്ന പരാതിയിൽ, ചിട്ടി കമ്പനി ഉടമയ്ക്കും ഭാര്യയ്ക്കുമെതിരെ കേസെടുത്തു
0
തിങ്കളാഴ്ച, ജൂലൈ 07, 2025






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.