തിരുവനന്തപുരം: നാച്ചുറൽ ഹിസ്റ്ററി മ്യൂസിയത്തിൽ നാല് ഭാഷകളിൽ തയ്യാറാക്കിയ ഡിജിറ്റൽ ഗൈഡഡ് ടൂർ സംവിധാനം രജിസ്‌ട്രേഷൻ, മ്യൂസിയം, പുരാവസ്തു, പുരാരേഖ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു. മ്യൂസിയം ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ വട്ടിയൂർക്കാവ് എം.എൽ.എ. അഡ്വ. വി.കെ. പ്രശാന്ത് അധ്യക്ഷത വഹിച്ചു.
ഉദ്ഘാടന പ്രസംഗത്തിൽ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി കേരളത്തിലെ മ്യൂസിയം രംഗത്ത് കഴിഞ്ഞ ഒൻപതു വർഷത്തിനിടെ സംഭവിച്ച വലിയ മാറ്റങ്ങൾ വിശദീകരിച്ചു. ഒന്നാം പിണറായി സർക്കാരിന്റെ പ്രകടന പത്രികയിൽ വ്യത്യസ്തങ്ങളായ മ്യൂസിയങ്ങളുടെ ശൃംഖല സൃഷ്ടിക്കുമെന്ന് വാഗ്ദാനം ചെയ്തിരുന്നു. ഈ വാഗ്ദാനം അക്ഷരാർത്ഥത്തിൽ പാലിച്ചുകൊണ്ട് ഏതാണ്ട് 30 ഓളം പുതിയ മ്യൂസിയം പദ്ധതികൾ സംസ്ഥാനത്ത് ആവിഷ്‌കരിച്ച് നടപ്പിലാക്കിയതായി മന്ത്രി പറഞ്ഞു. പയ്യന്നൂർ ഗാന്ധി സ്മൃതി മ്യൂസിയം, കണ്ണൂർ കൈത്തറി മ്യൂസിയം, വൈക്കം സത്യാഗ്രഹ മ്യൂസിയം, പെരളശ്ശേരി എ.കെ.ജി. സ്മൃതി മ്യൂസിയം, തെയ്യം മ്യൂസിയം, ബിഷപ്പ് വള്ളോപ്പള്ളി സ്മാരക കുടിയേറ്റ മ്യൂസിയം തുടങ്ങിയവ ഈ ശൃംഖലയിൽ പെടുന്നുവെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.
ഇവയെല്ലാം ആധുനിക മ്യൂസിയം സങ്കൽപ്പങ്ങൾക്കനുസരിച്ച് തീമാറ്റിക്ക് കഥ പറയുന്ന മ്യൂസിയങ്ങളാക്കി മാറ്റി. മ്യൂസിയം വകുപ്പിനു പുറമേ പുരാവസ്തു, പുരാരേഖ വകുപ്പുകളും മറ്റു വകുപ്പുകളും ജില്ലാ പൈതൃക മ്യൂസിയങ്ങൾ, പ്രാദേശിക ചരിത്ര മ്യൂസിയങ്ങൾ, താളിയോല മ്യൂസിയം തുടങ്ങിയവ സ്ഥാപിച്ചിട്ടുണ്ടെന്ന് മന്ത്രി കൂട്ടിച്ചേർത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.