അന്താരാഷ്ട്ര പൂർവവിദ്യാർഥി സമ്മേളനം

പത്തനംതിട്ട:ക്രാന്തദർശിയും ഗാന്ധിയനമായ ആത്മീയാചാര്യൻ അഭിവന്ദ്യ ഏബ്രഹാം മാർത്തോമ്മാ മെത്രാപ്പൊലീത്തയുടെദർശനങ്ങൾ പ്രായോഗികമാക്കുക എന്ന ലക്ഷ്യത്തോടെ അദ്ദേഹത്തിൻ്റെ സഹോദരീ പുത്രൻ റവ ഡോ റ്റി സി ജോർജിൻ്റെ നേതൃത്വത്തിൽ മല്ലപ്പള്ളി താലൂക്കിൽ മണിമലയാറിന്റെ തീരത്തെ മനോഹര ഗ്രാമമായ തുരുത്തിക്കാട്ട് 1965 ൽ ആരംഭിച്ച ബിഷപ്പ് ഏബ്രഹാം മെമ്മോറിയൽ കോളേജ് അതിൻ്റെ വജ്ര ജൂബിലി ആഘോഷിക്കുകയാണ്.

വജ്ര ജൂബിലി വർഷത്തിൽ കോളജിൻ്റെ രജിസ്ട്രേഡ് പൂർവ്വവിദ്യാർത്ഥി സംഘടനയായ ബിഷപ്പ് ഏബ്രഹാം മെമ്മോറിയൽ കോളേജ് ആലുംമ്നൈ അസോസിയേഷൻ്റെ(BAMCAA)ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര പൂർവവിദ്യാർഥി സംഗമം സംഘടിപ്പിക്കുകയാണ്.

2025 ജൂലൈ 15 ചൊവ്വാഴ്ച 3 പി എം ന് തുരുത്തിക്കാട് ബി എ എം കോളജ് ആഡിറ്റോറിയത്തിൽ നടക്കുന്ന സംഗമം ബഹു: കേരള നിയമസഭ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഉദ്ഘാടനം ചെയ്യും.വജ്ര ജൂബിലിയുടെ ഭാഗമായി ആലുമ്നൈ അസോസിയേഷൻ നടപ്പാക്കുന്ന പദ്ധതികളുടെ ഉദ്ഘാടനം ആന്റോ ആന്റണി എം പി നിർവഹിക്കും.കോളജിന്റെ ആദ്യകാല അധ്യാപകൻ കൂടിയായ മുൻ രാജ്യസഭ ഉപാധ്യക്ഷൻ പ്രൊഫ പി ജെ കുര്യൻ മുഖ്യ പ്രഭാഷണം നടത്തും.മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ബാബു കൂടത്തിൽ, ജില്ല പഞ്ചായത്ത് അംഗം സി കെ ലതാകുമാരി, കല്ലൂപ്പാറ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ഗീതാ ശ്രീകുമാർ എന്നിവർ ആശംസകൾ അർപ്പിക്കും.ബിഎഎം കോളേജ് ആലുംമ്നൈ അസോസിയേഷൻ പ്രസിഡൻ്റ് ശ്രീ കോശി പി സഖറിയ യോഗത്തിൽ അധ്യക്ഷത വഹിക്കും.തുടർന്ന് പൂർവവിദ്യാർഥികളും വിദ്യാർത്ഥികളും അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികൾ, സ്നേഹ കൂട്ടായ്മ, സ്നേഹ വിരുന്ന് എന്നിവയും നടക്കും.

അഭിവന്ദ്യ മാത്യൂസ് മാർ സെറാഫിം എപ്പിസ്കോപ്പ,കേരള ആട്ടോ കാസ്റ്റ് ലിമിറ്റഡ് ചെയർമാൻ അലക്സ് കണ്ണമല,മുൻ പത്തനംതിട്ട ജില്ല പഞ്ചായത്ത് പ്രസിഡൻ്റ് ഡോ സജി ചാക്കോ,മുൻ ജില്ലാ കൗൺസിൽ അംഗവും മല്ലപ്പള്ളി ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡൻ്റും മല്ലപ്പള്ളി ബ്ളോക്ക് പഞ്ചായത്ത് മുൻ വൈസ് പ്രസിഡൻ്റുമായ കുഞ്ഞുകോശി പോൾ, കോഴഞ്ചേരി സെൻ്റ് തോമസ് കോളേജ് പ്രിൻസിപ്പൽ ഡോ: ജോർജ് കെ അലക്സ് ബി എ എം കോളജ് മുൻ പ്രിൻസിപ്പലും പൂർവ വിദ്യാർഥി സംഘടനയുടെ സ്ഥാപക രക്ഷാധികാരിയുമായ പ്രൊഫ ഏബ്രഹാം ജോർജ്,യു എ ഇ യിലെ എൻ ടി വി ചാനൽ ചെയർമാൻ കെ ജി മാത്തുക്കുട്ടി,യു എസ് എ യിലെ ഡാളസ് സിറ്റി മേയർ സ്ഥാനാർഥി ആയിരുന്ന പി സി മാത്യു,മലനാട് ടി വി കേരള സ്റ്റേറ്റ് ഹെഡ് സുമേഷ് കുമാർ കെ എസ് (ആർ ജെ സുമേഷ് ചുങ്കപ്പാറ) എന്നിങ്ങനെ ആധ്യാത്മിക, വിദ്യാഭ്യാസ, രാഷ്ട്രീയ,ഊദ്യോഗക,സാമൂഹ്യ, സാഹിത്യ , മാധ്യമ,സാംസ്കാരിക കലാരംഗങ്ങളിൽ വ്യക്തിമുദ്ര പതിപ്പിച്ച നിരവധി പ്രമുഖർ ഈ കോളജിലെ പൂർവ വിദ്യാർത്ഥികളാണ്.

കോളജിലെ പൂർവ വിദ്യാർത്ഥികളും പൂർവ അധ്യാപകരും ഇപ്പോഴത്തെ വിദ്യാർത്ഥികളും അധ്യാപകരും അനധ്യാപകരും അടക്കം ആയിരത്തിലധികം ആളുകളുടെ സാന്നിധ്യം കൊണ്ട് ഈ മഹാസംഗമം ശ്രദ്ധേയമാകും.കൂടാതെ ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നും ഒട്ടനവധി പൂർവവിദ്യാർഥികളും ഈ സംഗമത്തിൽ ഓൺലൈനായി ഭാഗഭക്കാകും.

ശ്രീ കോശി പി സഖറിയ പ്രസിഡന്റും ശ്രീ ജേക്കബ് തോമസ് ലഫ്: എൻസ് മാത്യൂസ് എന്നിവർ സെക്രട്ടറിമാരായും റവ:ബിനു വർഗീസ് കോളേജ് ഗവേണിംഗ് കൗൺസിൽ അംഗം കൂടിയായ അഡ്വ റെനി കെ ജേക്കബ്,കെ ജി സാബു(മുൻ പ്രസിഡൻ്റ്) അഡ്വ സിബി മൈലേട്ട്(മുൻ സെക്രട്ടറി)തുളസീഭായി എൻ,റിനു അന്ന മാത്യു,ഡോ ഗീത ലക്ഷ്മി,ഡോ ബിജു തോമസ്,ഡോ ഐൻസ്റ്റീൻ എഡ്വേർഡ് ബി എന്നിവർ എക്സിക്യുട്ടീവ് അംഗങ്ങളുമായ ബിഷപ്പ് ഏബ്രഹാം മെമ്മോറിയൽ കോളേജ് ആലുംമ്നൈ അസോസിയേഷൻ്റെ നേതൃത്വത്തിൽ വിപുലമായ സംഘാടക സമിതി അന്താരാഷ്ട്ര പൂർവവിദ്യാർഥി സംഗമത്തിന്റെ ക്രമീകരണങ്ങൾ നടത്തിവരുന്നു.

അന്താരാഷ്ട്ര പൂർവവിദ്യാർഥി സംഗമത്തിന്റെ പ്രചരണാർത്ഥം പത്തനംതിട്ട പ്രസ് ക്ലബ്ബിൽ നടത്തിയ പത്രസമ്മേളനത്തിൽ ആലുമ്നൈ പ്രസിഡന്റ് കോശി പി സഖറിയ, സെക്രട്ടറി ജേക്കബ് തോമസ്, കോളേജ് മാനേജർ ഡോ മാത്യു പി ജോസഫ്, പ്രിൻസിപ്പൽ ഡോ അനീഷ് കുമാർ ജി എസ്, ആഗോള പൂർവവിദ്യാർഥ സംഗമം 2025 കൺവീനർമാരായ ലഫ്: എൻസ് മാത്യൂസ്, ഗിരികുമാർ, പബ്ലിസിറ്റി കമ്മിറ്റി വൈസ് ചെയർമാൻ ബിജു നൈനാൻ മരുതുക്കുന്നേൽ എന്നിവർ പങ്കെടുത്തു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി ന്യൂസ്  ☎: +918921123196 OR +918606657037   വാർത്തകൾ 💬 അയയ്ക്കാൻ | പരസ്യങ്ങൾക്ക് |🫥CHAT SUPPORT | 📩 : dailymalayalyinfo@gmail.com

ത്രിഭുവനം ചാമ്പലാക്കിയ അതേ ചെന്നായ്ക്കൾ ഇവിടെയുമുണ്ട്... | TRIBHUVAN

പുറത്ത് വരുന്നത് ഭയം ജനിപ്പിക്കുന്ന ഞെട്ടിക്കുന്ന സത്യങ്ങൾ | Dharmasthala Mass Murder

"'വില്യം മോറിസ് അക്കാദമിയില്‍ എ ലെവല്‍ വിദ്യാര്‍ത്ഥിനി ഹെഷു...!!'', Watch the video

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !