തിരുവനന്തപുരം: കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തിന്റെ കീഴിലുള്ള ഇ-ചലാന്‍ സോഫ്റ്റ്വെയറില് ഗുരുതര പിഴവ്. ഗതാഗത നിയമലംഘനത്തിനുള്ള പിഴ സ്വീകരിച്ച ശേഷവും കേസ് കോടതിക്ക് കൈമാറുന്നതായാണ് പരാതി ഉയര്‍ന്നത്. പോലീസും ഗതാഗതവകുപ്പും എഐ ക്യാമറകളും ചുമത്തുന്ന പിഴകള്‍ നിശ്ചിത സമയത്തിനുള്ളില്‍ ഓണ്‍ലൈനില്‍ അടയ്ക്കാവുന്നതാണ്. ഇതില്‍ വീഴ്ച വരുത്തുമ്പോഴാണ് സാധാരണയായി കേസ് കോടതിക്ക് കൈമാറാറുള്ളത്. എന്നാല്‍ കോടതി നടപടി ഒഴിവാക്കാന്‍ പിഴ അടച്ച വര്‍ക്കാണ് വീണ്ടും പിഴ അടയ്ക്കാന്‍ കോടതിയില്‍ നിന്നും സന്ദേശം എത്തുന്നത്.
വെബ്സൈറ്റില്‍ പ്രവേശിക്കുമ്പോള്‍ കേസ് വെര്‍ച്വല്‍ കോടതിക്ക് കൈമാറി എന്ന സന്ദേശമാണ് തെളിയുന്നത്. സാധാരണഗതിയില്‍ പിഴ അടയ്ക്കുമ്പോള്‍ തുടര്‍നടപടികള്‍ ഒഴിവാക്കേണ്ടതാണ്. പിഴ അടച്ചത് സംബന്ധിച്ച വിവരം വാഹന്‍ സോഫ്റ്റ്വെയറിനും കൈമാറും. എന്നാല്‍ കഴിഞ്ഞ ദിവസങ്ങളില്‍ ഈ ക്രമീകരണം പ്രവര്‍ത്തിച്ചിട്ടില്ല. വെര്‍ച്വല്‍ കോടതി സൈറ്റിലും പിഴ വീണ്ടും അടയ്ക്കാന്‍ ആവശ്യപ്പെടുന്നുണ്ട്. ഇ-ചലാന്‍ പിഴത്തുക തട്ടിയെടുക്കുന്ന സൈബര്‍ കേസുകള്‍ പുറത്തുവന്നതിന് പിന്നാലെയാണ് സോഫ്റ്റ്വെയറില് തകരാര്‍ സംഭവിച്ചത്. പിഴ അടച്ച വരെയും ഇത് ആശങ്കയിലാക്കിയിട്ടുണ്ട്.
വാഹനങ്ങളുടെ ഫിറ്റ്നസ്, പെര്‍മിറ്റ് പുതുക്കല്‍ തുടങ്ങിയ ആവശ്യങ്ങള്‍ക്ക് അപേക്ഷിക്കുമ്പോള്‍ അതുവരെയുള്ള പിഴകളെല്ലാം അടച്ചു തീര്‍ക്കേണ്ടതായുണ്ട്. ഇങ്ങനെ വന്‍ തുക പിഴ അടച്ചവര്‍ക്ക് വീണ്ടും പിഴ അടയ്ക്കേണ്ട സ്ഥിതിയാണ് കേസ് നിലനില്‍ക്കുന്നതായി സന്ദേശം വരുന്നതിനാല്‍ മോട്ടോര്‍ വാഹന വകുപ്പില്‍ നിന്നും തുടര്‍ സേവനങ്ങളും ലഭിക്കുന്നില്ലെന്ന പരാതിയും ഉയരുന്നുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.