ആരോഗ്യ മന്ത്രി വീണാ ജോർജിന്‍റെ രാജി ആവശ്യപ്പെട്ട് സംസ്ഥാനത്തുടനീളം യൂത്ത് കോൺഗ്രസും ബി.ജെ.പി.യും ഇന്നും വ്യാപക പ്രതിഷേധങ്ങൾ സംഘടിപ്പിച്ചു. പലയിടങ്ങളിലും പ്രതിഷേധം സംഘർഷത്തിൽ കലാശിച്ചു.
പ്രധാന പ്രതിഷേധ കേന്ദ്രങ്ങളും സംഘർഷങ്ങളും:കാസർകോട്: ജില്ലാ ആശുപത്രിയിലേക്കുള്ള ബി.ജെ.പി. മാർച്ചിൽ സംഘർഷമുണ്ടായി. പ്രതിഷേധക്കാർക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.
കോട്ടയം: ബി.ജെ.പി. മാർച്ചിൽ സംഘർഷമുണ്ടാവുകയും പൊലീസ് ജലപീരങ്കി പ്രയോഗിക്കുകയും ചെയ്തു.
കൊല്ലം: പൊലീസും യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകരും തമ്മിൽ ഉന്തും തള്ളുമുണ്ടായി.
കണ്ണൂർ: ജില്ലാ ആശുപത്രിയിലേക്കുള്ള ബി.ജെ.പി മാർച്ച് പൊലീസ് തടഞ്ഞു.
പത്തനംതിട്ട: പ്രതിഷേധക്കാർ ബാരിക്കേഡ് മറിച്ചിടാൻ ശ്രമിച്ചു.
ആലപ്പുഴ: പ്രതിഷേധക്കാർ ബാരിക്കേഡിന് മുകളിൽ കയറി പ്രതിഷേധിച്ചു.
തൃശ്ശൂർ: സ്വരാജ് റൗണ്ട് ഉപരോധിച്ചു.
കോഴിക്കോട്: യൂത്ത് കോൺഗ്രസ് നടത്തിയ കളക്ടറേറ്റ് മാർച്ചിൽ സംഘർഷമുണ്ടായി. പ്രതിഷേധക്കാർക്കെതിരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.