കിഷന്‍ മുന്‍പ് പഠിച്ച സ്‌കൂളിലെത്തി കൂട്ടുകാരെ കണ്ട് മടങ്ങുമ്പോള്‍ അവര്‍ അറിഞ്ഞിരുന്നില്ല അത് അവസാനയാത്രയാണെന്ന്

മനിശ്ശീരി: വിദേശത്തുനിന്നു വന്ന അച്ഛനൊപ്പം കിഷന്‍ മുന്‍പ് പഠിച്ച സ്‌കൂളിലെത്തി കൂട്ടുകാരെ കണ്ട് മടങ്ങുമ്പോള്‍ അവര്‍ അറിഞ്ഞിരുന്നില്ല അത് അവസാനയാത്രയാണെന്ന്. ടിസി വാങ്ങാനെത്തിയപ്പോള്‍ അധ്യാപകരോടു പറഞ്ഞ വാക്കു പാലിക്കാന്‍ കൂടിയായിരുന്നു കിഷന്‍ വെള്ളിയാഴ്ച മനിശ്ശീരി എയുപി സ്‌കൂളിലെത്തിയത്.

മനിശ്ശീരി എയുപി സ്‌കൂളിലാണ് കിഷന്‍ മൂന്നാംക്ലാസ് വരെ പഠിച്ചത്. അമ്മ മരിച്ചതോടെ കഴിഞ്ഞ മേയ് മാസം സ്‌കൂളില്‍ അച്ഛനൊപ്പം വന്ന് ടിസി വാങ്ങി. സ്‌കൂള്‍ തുറന്നിട്ട് ടീച്ചറെയും കൂട്ടുകാരെയുമൊക്കെ കാണാന്‍ വരാമെന്ന് അന്ന് കിഷന്‍ പറഞ്ഞിരുന്നുവെന്ന് അധ്യാപകര്‍ പറയുന്നു. അധ്യാപകര്‍ക്കൊപ്പം ഫോട്ടോയുമെടുത്തായിരുന്നു മടങ്ങിയത്. പിന്നീട് മായന്നൂരിലെ സ്‌കൂളിലേക്കു മാറി.
വെള്ളിയാഴ്ച ഉച്ചയോടെയാണ് അച്ഛനൊപ്പം കിഷന്‍ പഴയ സ്‌കൂളില്‍ എത്തിയത്. അധ്യാപകരെ കണ്ട്, പുതിയ കൂട്ടുകാരെ കിട്ടിയ വിശേഷങ്ങളെല്ലാം സന്തോഷത്തോടെ പറഞ്ഞതായി അധ്യാപകനായ അനിരുദ്ധന്‍ പറഞ്ഞു. മുന്‍ സഹപാഠികളെ കണ്ട് വര്‍ത്തമാനമെല്ലാം പറഞ്ഞ് മടങ്ങുമ്പോള്‍ അവരും കരുതിയില്ല, തങ്ങളുടെ നേര്‍ക്ക് വീണ്ടും തിരിഞ്ഞ് കൈവീശി കാണിച്ചത് അവസാനയാത്ര പറച്ചിലാകുമെന്ന്. അമ്മ മരിച്ച് അന്‍പത്തിയൊന്നാം നാളിലാണ് കിഷനും അച്ഛന്‍ കിരണും മരിക്കുന്നത്. മനിശ്ശീരി കണ്ണമ്മ നിലയത്തിലെ മുകള്‍നിലയിലെ കിടപ്പുമുറിയിലാണ് കിഷന്റെ അമ്മ അനിഖയെ മരിച്ച നിലയില്‍ കണ്ടത്. അതേ സ്ഥലത്തുതന്നെയാണ് കിഷന്റെയും കിരണിന്റെയും ജീവനറ്റ ശരീരങ്ങള്‍ ബന്ധുക്കള്‍ കണ്ടത്. പരിശോധനയ്ക്കുശേഷം പോലീസ് വീട് പൂട്ടിയിട്ടു. സാമ്പത്തികപ്രശ്‌നങ്ങളൊന്നും നിലവിലുണ്ടായിരുന്നില്ലെന്ന് ബന്ധുക്കള്‍ പറഞ്ഞു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !