രണ്ട് പിഞ്ചുകുഞ്ഞുങ്ങളെ ഉപേക്ഷിച്ച് കാമുകനൊപ്പം പോയ യുവതി റിമാൻഡിൽ

നെന്മാറ, വല്ലങ്ങി സ്വദേശിനിയായ 24 വയസ്സുകാരി യുവതിയെ പോലീസ് അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തു. രണ്ട് വയസ്സും അഞ്ച് വയസ്സുമുള്ള സ്വന്തം മക്കളെ ഉപേക്ഷിച്ച് കാമുകനോടൊപ്പം ഒളിച്ചോടിയ കേസിലാണ് യുവതിക്കെതിരെ നടപടിയുണ്ടായത്.

ഭർത്താവിൻ്റെ പരാതിയെത്തുടർന്ന് നെന്മാറ പോലീസ് കേസെടുക്കുകയായിരുന്നു. കുട്ടികളുടെ സംരക്ഷണം ഉറപ്പാക്കാൻ പോലീസ് സ്റ്റേഷനിൽ വിളിച്ചുവരുത്തിയിട്ടും യുവതി തയ്യാറാകാതിരുന്നതോടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.


തുടർന്ന് കോടതിയിൽ ഹാജരാക്കിയ യുവതിയെ മലമ്പുഴ ജില്ലാ ജയിലിലേക്ക് റിമാൻഡ് ചെയ്തു. അമ്മയുടെ വാത്സല്യവും സംരക്ഷണവും ഏറ്റവുമധികം ആവശ്യമുള്ള പിഞ്ചുകുഞ്ഞുങ്ങളെ ഉപേക്ഷിച്ചതിനാണ് യുവതിക്കെതിരെ കേസെടുത്തിരിക്കുന്നത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.comകുരിശുപള്ളിക്ക് നേരെയും ആക്രമണം ഉണ്ടാകാം. കെട്ടിടം പൊളിച്ചവരെ അറസ്റ്റ് ചെയ്യണം | SUMITH GEORGE BJP

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

കമലേശ്വരം കേസില്‍ നിർണ്ണായക വഴിത്തിരിവ്, ഉണ്ണിക്കൃഷ്‌ണൻ ഗേ ഗ്രൂപ്പിലെ അംഗം Puthoor | Kollam ?

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !