ദെഹ്റാദൂൺ: വിശ്വാസികളെ ചൂഷണംചെയ്ത് പണം തട്ടുന്ന കപടസന്യാസിമാരെ അഴിക്കുള്ളിലാക്കാൻ നടപടിയുമായി ഉത്തരാഖണ്ഡ് പോലീസ്. 'ഓപ്പറേഷൻ കാലനേമി' എന്ന പേരിലുള്ള നടപടിയുടെ ഭാഗമായി ശനിയാഴ്ച മാത്രം 23 പേരെ പിടികൂടി. അറസ്റ്റിലായവരിൽ പത്തുപേർ ഇതര സംസ്ഥാനക്കാരാണ്.
ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിങ് ധാമിയുടെ നിർദേശപ്രകാരമാണ് കപട സന്യാസിമാരെ നിയമത്തിനു മുന്നിൽ കൊണ്ടുരാനുള്ള ഓപ്പറേഷന് തുടക്കമിട്ടതെന്ന് എസ് എസ് പി അജയ് സിങ് പറഞ്ഞു. ഇത്തരത്തിൽ ജനങ്ങളെ കബളിപ്പിക്കുന്ന തട്ടിപ്പുകാരെ അറസ്റ്റ് ചെയ്യണമെന്ന നിർദേശം സംസ്ഥാനത്തെ പോലീസ് സേനയ്ക് നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.ഓപ്പറേഷൻ കാലനേമിയെ അനുകൂലിച്ച് ഹിന്ദു സംഘടകൾ രംഗത്തെത്തി. സനാതന ധർമത്തിന്റെ പേരിൽ ജനങ്ങളുടെ വിശ്വാസത്തെ മുതലെടുക്കുന്നവർ സാമൂഹ്യവിരുദ്ധരാണെന്നും ഇവരെ പിടികൂടണമെന്നും അഖില ഭാരതീയ അക്ഷര പരിഷത് പ്രസിഡന്റ് രവീന്ദ്ര പുരി പ്രതികരിച്ചു. ബിജെപി സംസ്ഥാന പ്രസിഡന്റ് മഹേന്ദ്ര ഭട്ട് തീരുമാനത്തെ സ്വാഗതം ചെയ്തു. സമൂഹത്തിന്റെ ഒത്തൊരുമയെ തകർക്കുന്നവരെ തിരിച്ചറിയണമെന്നും അവരെ നിയമത്തിനു മുന്നിൽ കൊണ്ടുവരണമെന്നും ഭട്ട് പ്രതികരിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.