മലയാളത്തില്‍ "വകതിരിവ് "എന്നൊരു വാക്കുണ്ട്...എഡിജിപി എം.ആര്‍.അജിത് കുമാറിനെ വിമര്‍ശിച്ച് റവന്യുമന്ത്രി കെ.രാജന്‍.

തിരുവനന്തപുരം : പൊലീസിന്റെ ട്രാക്ടറില്‍ ശബരിമലയില്‍ പോയ എഡിജിപി എം.ആര്‍.അജിത് കുമാറിനെ വിമര്‍ശിച്ച് റവന്യുമന്ത്രി കെ.രാജന്‍. മലയാളത്തില്‍ വകതിരിവ് എന്നൊരു വാക്കുണ്ടെന്നും അത് ഓരോരുത്തരും ഉണ്ടാക്കി എടുക്കേണ്ട ശീലമാണെന്നും മന്ത്രി പറഞ്ഞു. ഏതെങ്കിലും ടൂട്ടോറിയലിലോ യൂണിവേഴ്‌സിറ്റിയിലോ പഠിപ്പിക്കുന്നതല്ല അത്. ഓരോരുത്തരുടെയും സ്വഭാവവും ശൈലിയും അനുസരിച്ചിരിക്കും അത്. വിവരങ്ങള്‍ വരുമ്പോഴാണ് അതു നോക്കുക എന്നും മന്ത്രി പറഞ്ഞു. 

എഡിജിപി എം.ആര്‍.അജിത്കുമാര്‍ ശബരിമലയിലേക്കും തിരിച്ചും പൊലീസിന്റെ ട്രാക്ടറില്‍ സഞ്ചരിച്ച സംഭവത്തില്‍ ഡ്രൈവര്‍ക്കെതിരെ പമ്പ പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്തിരുന്നു. മോട്ടര്‍ വാഹന ആക്ട് പ്രകാരമാണ് ട്രാക്ടര്‍ ഡ്രൈവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. മനുഷ്യ ജീവന് അപകടമുണ്ടാക്കും വിധം വാഹനമോടിച്ചെന്നും രാത്രി 9നു ശേഷം നിയമവിരുദ്ധമായി 3 പേരെ ട്രാക്ടറില്‍ കയറ്റിയെന്നും ആണ് കേസ്. ചരക്കു നീക്കത്തിനായി ഉപയോഗിക്കുന്ന പൊലീസിന്റെ ട്രാക്ടറാണു യാത്രയ്ക്കായി ഉപയോഗിച്ചത്. സംഭവം ദൗര്‍ഭാഗ്യകരമാണെന്നു ഹൈക്കോടതി പരാമര്‍ശിക്കുകയും ചെയ്തു.


🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !