ചെന്നൈ: കന്നുകാലികളെ മേയ്ക്കുന്നവരുടെയും കര്‍ഷകരുടെയും ആവശ്യങ്ങള്‍ ഉയര്‍ത്തിക്കാട്ടി തമിഴ്നാട്ടില്‍ വേറിട്ടരീതിയില്‍ സമ്മേളനം. സീമാന്റെ 'നാം തമിഴര്‍' കക്ഷിയാണ് മധുര വിരതനൂര് ഗ്രാമത്തിലെ മൈതാനത്ത് കന്നുകാലികളെ മാത്രം പങ്കെടുപ്പിച്ച് സമ്മേളനം ഒരുക്കിയത്.
'മേയ്ച്ചല് നിലം എങ്കള്‍ ഉരിമൈ' (മേച്ചില്‍ ഭൂമി ഞങ്ങളുടെ അവകാശം) എന്നപേരില്‍ നടത്തിയ സമ്മേളനത്തില്‍ പശു, കാള, എരുമ ഉള്‍പ്പെടെ നൂറുകണക്കിന് കന്നുകാലികളെ പങ്കെടുപ്പിച്ചു. കന്നുകാലികളെ മൈതാനത്ത് അഴിച്ചുവിട്ടശേഷം ഉടമകള്‍ മാറിനിന്നു. സമ്മേളനത്തില്‍ കന്നുകാലികളെ മേയ്ക്കുന്നവരുടെ ഉപജീവനത്തെ ബാധിക്കുന്ന നിയന്ത്രണങ്ങള്‍ വിമര്‍ശിക്കപ്പെട്ടു.
മേച്ചില്‍പ്പുറങ്ങള്‍ പുനഃസ്ഥാപിക്കണമെന്നും കര്‍ഷകരുടെ പ്രശ്നങ്ങള്‍ പരിഹരിക്കണമെന്നും ഉള്‍പ്പെടെ 15 ആവശ്യങ്ങളാണ് സമ്മേളനം മുന്നോട്ടുവെച്ചത്. തമിഴ് സാംസ്കാരിക പൈതൃകത്തില്‍ കന്നുകാലികള്‍ക്കുള്ള പ്രാധാന്യം വിളംബരംചെയ്യുന്ന ചടങ്ങുകൂടിയായി ഇതുമാറി.
ഒരു രാഷ്ട്രീയനേതാവ് കന്നുകാലികളെ നേരിട്ട് അഭിസംബോധന ചെയ്യുന്ന സംസ്ഥാനത്തെ ആദ്യപൊതുപരിപാടിയാണ് ഇതെന്ന് ചടങ്ങില്‍ പ്രസംഗിച്ച നാം തമിഴര്‍ കക്ഷി നേതാവ് സീമാന്‍ പറഞ്ഞു. മനുഷ്യനാഗരികതയ്ക്ക് ആദ്യകാല സംഭാവന നല്കിയവരില് ഇടയന്മാരുണ്ടായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.