തിരുവനന്തപുരം: സോഷ്യല്‍ മീഡിയ ഇന്‍ഫ്ളുവന്‍സറും നടന് കൃഷ്ണകുമാറിന്റെ മകളുമായ ദിയ കൃഷ്ണയ്ക്കും ഭര്‍ത്താവ് അശ്വിന് ഗണേഷിനും കുഞ്ഞ് പിറന്നു.
കുഞ്ഞിക്കാലുകളുടെ ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചാണ് ദിയ ആരാധകരെ സന്തോഷവാര്‍ത്ത അറിയിച്ചത്.അവസാനം ഞങ്ങളുടെ കണ്മണിയെത്തി'-ചിത്രത്തിനൊപ്പം ദിയ കുറിച്ചു. ദിയയുടേയും അശ്വിന്റേയും കൈകളില്‍ പിടിച്ച കുഞ്ഞിക്കാല് ചിത്രത്തില്‍ കാണാം.നേരത്തെ കൃഷ്ണകുമാറും ഈ സന്തോഷവാര്‍ത്ത പങ്കുവെച്ചിരുന്നു. 'നമസ്കാരം സഹോദരങ്ങളെ! വീട്ടിലൊരു പുതിയ അതിഥി എത്തിയിരിക്കുന്നു! മകള്‍ ദിയക്ക് ഒരാണ്‍കുഞ്ഞ്. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു. എല്ലാവരുടെയും പ്രാര്‍ത്ഥനകള്‍ക്കും അനുഗ്രഹങ്ങള്‍ക്കും ഹൃദയംഗമമായ നന്ദി.'-എന്നാണ് കൃഷ്ണകുമാര്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്.നേരത്തെ ആശുപത്രിയിലേക്ക പോകുന്ന വീഡിയോ ദിയ പോസ്റ്റ് ചെയ്തിരുന്നു. സഹോദരിമാര്‍ക്കും അമ്മയ്ക്കും അച്ഛനും അശ്വിനുമൊപ്പമാണ് ദിയ ആശുപത്രിയിലെത്തിയത്. മേക്കപ്പ് സെറ്റ് എടുത്തിട്ടുണ്ടെന്നും കുഞ്ഞ് തന്നെ ആദ്യം കാണേണ്ടത് സുന്ദരിയായിട്ടാകണമെന്നും ദിയ വീഡിയോയില്‍ പറഞ്ഞിരുന്നു.
കഴിഞ്ഞ സെപ്റ്റംബറിലായിരുന്നു കൃഷ്ണകുമാറിന്റെ രണ്ടാമത്തെ മകളായ ദിയയുടേയും ചെന്നൈ സ്വദേശിയായ അശ്വിന്റേയും വിവാഹം. ഇരുവരും നേരത്തെ സുഹൃത്തുക്കളായിരുന്നു. സോഫ്റ്റ്വെയര് എഞ്ചിനീയറാണ് അശ്വിന്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.