കോഴിക്കോട് : തിരുവമ്പാടി കക്കാടംപൊയില്‍ പീടികപ്പാറ തേനരുവിയില്‍ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട ജീപ്പ് കാട്ടാന കുത്തിമറിച്ചിട്ടു. ഏറ്റുമാനൂര്‍ സ്വദേശി അവറാച്ചന്റെ വീട്ടുമുറ്റത്ത് നിർത്തിയിരുന്ന ജീപ്പാണ് കാട്ടാന കുത്തിമറിച്ചത്. വീട്ടുമുറ്റത്ത് കാട്ടാന എത്തിയതിന്റെ ദൃശ്യങ്ങളും പുറത്തുവന്നു.
തേനരുവി എസ്റ്റേറ്റിനടുത്ത് കുറച്ചു ദിവസങ്ങളായി ഈ കാട്ടാനയെ കാണുന്നുണ്ടെന്നും പലയിടങ്ങളിലെയും കൃഷി നശിപ്പിച്ചതായും നാട്ടുകാര്‍ പരാതിപ്പെട്ടു.
ഇക്കാര്യം വനംവകുപ്പിനെയും പഞ്ചായത്ത് അധികൃതരെയും അറിയിച്ചിട്ടും ആനയെ കാട്ടിലേക്കു തുരത്തുന്നതിനുള്ള നടപടി ഉണ്ടായില്ലെന്നും ആരോപണമുണ്ട്. വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി. ആർആർടി ടീം എത്തിയാണ് ജീപ്പ് പൂർവസ്ഥിതിയിലാക്കിയത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.