തലശ്ശേരി: തീവണ്ടിക്കുള്ളിൽ തീ അണയ്ക്കാനുള്ള ഉപകരണം (ഫയർ എക്സ്റ്റിങ്ഗുഷർ) അപ്രതീക്ഷിതമായി ഉഗ്രശബ്ദത്തോടെ തുറന്നത് യാത്രക്കാരെ പരിഭ്രാന്തരാക്കി. ശബ്ദത്തോടൊപ്പം മഞ്ഞനിറത്തിലുള്ള പൊടി കംപാർട്ടുമെന്റിൽ നിറഞ്ഞതോടെ സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ള യാത്രക്കാർ നിലവിളിച്ചു.
പൊടി പുറത്തേക്ക് വമിക്കുന്നത് നിലച്ചതോടെയാണ് യാത്രക്കാർക്ക് ശ്വാസംവീണത്. കോയമ്പത്തൂരിൽനിന്ന് മംഗളൂരുവിലേക്ക് വരികയായിരുന്ന ഇന്റർസിറ്റി എക്സ്പ്രസ് ചൊവ്വാഴ്ച രാവിലെ 11-ഓടെ തലശ്ശേരി റെയിൽവേ സ്റ്റേഷനിലെത്തിയപ്പോഴായിരുന്നു സംഭവം. എൻജിന്റെ പിന്നിൽ മൂന്നാമത്തെ കോച്ചിലായിരുന്നു ‘പൊട്ടലും ചീറ്റലും’. സീറ്റുകളിലും യാത്രക്കാരുടെ വസ്ത്രത്തിലും പൊടി പടർന്നു.
പേടിച്ചരണ്ട ചില യാത്രക്കാർ പ്ലാറ്റ്ഫോമിലേക്ക് ഇറങ്ങിയിരുന്നു. അല്പസമയത്തിനുശേഷം യാത്ര പുനരാരംഭിച്ച വണ്ടി കണ്ണൂർ സ്റ്റേഷനിൽ എത്തിയതോടെ സന്തോഷിന്റെ നേതൃത്വത്തിൽ മെക്കാനിക്കൽ വിഭാഗം ജീവനക്കാരെത്തി പൊടിതുടച്ച് സീറ്റുകൾ വൃത്തിയാക്കി.തീ അണയ്ക്കാനുള്ള മോണോ അമോണിയം സൾഫേറ്റ് എന്ന രാസവസ്തു അടങ്ങിയ സിലിൻഡർ തുറന്നതാണ് സംഭവത്തിന് ഇടയാക്കിയത്. യാത്രക്കാരിലാരോ ഇതിന് മുകളിൽ വെച്ച ബാഗ് എടുത്തപ്പോൾ യാദൃച്ഛികമായി വള്ളി തട്ടി സിലിൻഡറിന്റെ ലിവർ തുറന്നതാണെന്ന് സംശയിക്കുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.