കോയമ്പത്തൂർ: പില്ലൂർഡാമിനുസമീപം ബന്ധുക്കൾക്കൊപ്പം കാട്ടിൽ വേട്ടയ്ക്കുപോയ ആദിവാസി യുവാവിനെ വെടിയേറ്റ് മരിച്ചനിലയിൽ കണ്ടെത്തി. അത്തിക്കടവ് സൊരണ്ടി കോളനിയിലെ ആർ. സഞ്ജിത്താണ് (23) മരിച്ചത്. സംഭവത്തിൽ കെ. പ്രവീൺ (മുരുകേശൻ-37) അറസ്റ്റിലായി.
സഞ്ജിത്ത് ബന്ധുക്കളായ പ്രവീൺ, പാപ്പയ്യൻ എന്നിവർക്കൊപ്പം നാടൻതോക്കുമായി പില്ലൂർ ഡാമിനുസമീപത്തെ കാട്ടിൽ വേട്ടയാടാൻ പോയതാണെന്ന് പറയുന്നു. പിറ്റേദിവസം രാവിലെ പ്രവീൺ വീട്ടുകാരെ വിളിച്ച് സഞ്ജിത്തിന് വെടിയേറ്റെന്ന് അറിയിച്ചു. വീട്ടുകാർ കാട്ടിലെത്തി നോക്കിയപ്പോൾ ഭവാനിപ്പുഴയ്ക്കുസമീപം സഞ്ജിത്തിന്റെ മൃതദേഹം കണ്ടെത്തി. സമീപത്ത് പ്രവീണും പാപ്പയ്യനുമില്ലായിരുന്നു. ശരീരത്തിൽ നിരവധി സ്ഥലത്ത് വെടിയേറ്റ പാടുകളുണ്ടായിരുന്നു.ബന്ധുക്കൾ മൃതദേഹം വീട്ടിലെത്തിക്കുകയും പില്ലൂർ ഡാം പോലീസിൽ അറിയിക്കുകയുംചെയ്തു. സഞ്ജിത്തിന്റെ ശരീരത്തിൽ അഞ്ചിടത്ത് വെടിയേറ്റതായി പോലീസ് പറഞ്ഞു.തുടർന്ന്, മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി മേട്ടുപ്പാളയം സർക്കാർ ആശുപത്രിയിലേക്ക് മാറ്റി. പില്ലൂർ ഡാം പോലീസ് നടത്തിയ അന്വേഷണത്തിൽ പ്രവീണിനെ അറസ്റ്റുചെയ്തു. കാട്ടിൽവെച്ച് മലയണ്ണാനെ പിടികൂടിയശേഷം താൻ വീട്ടിലേക്ക് പോയെന്നും പിന്നീട് സഞ്ജിത്തും പാപ്പയ്യനും വേട്ട തുടർന്നതായും പ്രവീൺ പോലീസിന് മൊഴിനൽകി.
ഇരുവരും മദ്യപിക്കുകയും ഇതിനിടെയുണ്ടായ വഴക്കിനിടെ പാപ്പയ്യൻ സഞ്ജിത്തിനെ വെടിവെയ്ക്കുകയായിരുന്നെന്നും പ്രവീൺ മൊഴിനൽകിയിട്ടുണ്ട്. പാപ്പയ്യൻ ഒളിവിലാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.