ഒളിവിൽ കഴിഞ്ഞിരുന്ന ഇരട്ടക്കൊലക്കേസ് പ്രതിയെ ബെംഗളൂരിൽ പിടികൂടി.

കോട്ടയം: ജാമ്യത്തിൽ ഇറങ്ങി ഒളിവിൽ കഴിഞ്ഞ ഇരട്ടക്കൊലക്കേസ് പ്രതി പിടിയിൽ. പാറപ്പാടം ഭാഗത്തുള്ള ഷീനാമൻസിൽ വീട്ടിലെ മുഹമ്മദ് സാലിയെയും ഭാര്യ ഷീബ സാലിയെയും കൊലപ്പെടുത്തിയ കേസിലെ പ്രതിയായ വേളൂർ വില്ലേജിൽ താഴത്തങ്ങാടി കരയിൽ മാലിപ്പറമ്പിൽ വീട്ടിൽ നിസാമുദ്ദീൻ മകൻ മുഹമ്മദ് ബിലാൽ (27 വയസ്സ്) ആണ് പിടിയിലായത്.

2020 ജൂൺ മാസത്തിലാണ് കൊലപാതകം നടന്നത്. കോട്ടയം വെസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തു കോടതിയിൽ ഹാജരാക്കിയ പ്രതി ഈ കേസിന്റെ വിചാരണ ജില്ലാ കോടതിയിൽ നടന്നുവരവെ ഒളിവിൽ പോവുകയായിരുന്നു‌. രക്ഷപ്പെട്ട പ്രതി ബെംഗളൂരുവിലുണ്ടെന്ന് വിവരം ലഭിച്ചതിനെ തുടർന്ന് പോലീസ് നിരീക്ഷിച്ച് വരികയായിരുന്നു. കഴിഞ്ഞ ദിവസം പിടിയിലായ പ്രതിയെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.

കോട്ടയം ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശത്തെ തുടർന്ന് കോട്ടയം വെസ്റ്റ് പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടറായ പ്രശാന്ത് കുമാർ കെ. ആറിന്റെ നേതൃത്വത്തിൽ എസ്ഐ വിദ്യാ വി., എഎസ്ഐ സജി പി. സി., സീനിയർ സിവിൽ പോലീസ് അരുൺ കുമാർ എം. വി., സിപിഒ മാരായ സലമോൻ, മനോജ് കെ. എം, അജേഷ് ജോസഫ് എന്നിവർ അടങ്ങുന്നതാണ് അന്വേഷണസംഘം.

കോട്ടയം വെസ്റ്റ് പോലീസ് സ്റ്റേഷൻ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള പ്രതി മുഹമ്മദ് ബിലാൽ അഞ്ചോളം മോഷണക്കേസുകളിലും, സ്ത്രീകളെ ശല്യം ചെയ്ത കേസിലും പ്രതിയാണ്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !