മദ്യ ലഹരിയില്‍ അപകടകരമായവിധം ഓടിച്ച ലോറി ആംബുലന്‍സ് ഡ്രൈവര്‍ തടഞ്ഞിട്ടു

മരട്(കൊച്ചി): ഡ്രൈവര്‍ മദ്യ ലഹരിയില്‍ അപകടകരമായവിധം ഓടിച്ച ലോറി ആംബുലന്‍സ് ഡ്രൈവര്‍ തടഞ്ഞിട്ടു. തുടര്‍ന്ന് സ്ഥലത്തെത്തിയ പോലീസ് ലോറിയും ഡ്രൈവറെയും കസ്റ്റഡിയിലെടുത്തു.


ചൊവ്വാഴ്ച രാത്രി ഒന്‍പതുമണിയോടെ അരൂര്‍-ഇടപ്പള്ളി ദേശീയ പാതയിലായിരുന്നു സംഭവം. ടയറുമായി തമിഴ്‌നാട്ടില്‍ നിന്നും ചേര്‍ത്തലയിലേക്കു വന്ന ലോറിയില്‍ ഡ്രൈവര്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ.

അപകടകരമായവിധം ലോറി പോകുന്നതുകണ്ട് റോഡിലൂടെ പോയ മറ്റ് യാത്രക്കാര്‍ ബഹളംവെച്ചു. ഇതിനിടെ ലോറി നിയന്ത്രണം തെറ്റി മീഡിയനില്‍ കയറിയിറങ്ങി. ഈ സമയം പിന്നിലൂടെ വന്ന ആംബുലന്‍സിന് സൈഡ് കൊടുത്തതുമില്ല. ലോറിയുടെ അപകടയാത്ര തിരിച്ചറിഞ്ഞ ആംബുലന്‍സ് ഡ്രൈവര്‍ നെട്ടൂരിലെ സ്വകാര്യ ആശുപത്രിക്കുസമീപം എത്തിയപ്പോള്‍ ആംബുലന്‍സില്‍നിന്നും ഇറങ്ങി ലോറി റോഡില്‍ തടഞ്ഞിട്ടു.


നാട്ടുകാര്‍ അറിയിച്ചതിനെത്തുടര്‍ന്ന് ഹൈവേ പോലീസും പനങ്ങാട് പോലീസും സ്ഥലത്തെത്തി ലോറിയെയും ഡ്രൈവറെയും കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. ഡ്രൈവര്‍ക്കെതിരേ കേസെടുത്തതായി പോലീസ് അറിയിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !