വന്യജീവിശല്യം തടയൽ : രാജ്യത്താകെ 17 സംസ്ഥാനങ്ങളിൽ 88.7 കോടി രൂപ മാത്രം

കൽപറ്റ : കടുവകളുടെ സംരക്ഷണത്തിനായുള്ള ടൈഗേഴ്സ് ഔട്സൈഡ് ടൈഗർ റിസർവ്സ് (ടിഒടിആർ) പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങളിലൊന്നു വന്യജീവിശല്യം തടയലാണെന്നു കേന്ദ്രസർക്കാർ വിശദീകരിക്കുമ്പോഴും പ്രതിരോധപ്രവർത്തനങ്ങൾക്കു ലഭിക്കുന്നതു തുച്ഛമായ തുക. ഒരു ഡിവിഷനിൽ 3 വർഷത്തേക്കു 40 ലക്ഷം രൂപ മാത്രമാണു വന്യജീവിശല്യ പ്രതിരോധത്തിനുള്ള സാങ്കേതികവിദ്യയും ഉപകരണങ്ങളും മെച്ചപ്പെടുത്താൻ നീക്കിവച്ചിരിക്കുന്നത്.

രാജ്യത്താകെ 17 സംസ്ഥാനങ്ങളിൽ 88.7 കോടി രൂപ ചെലവഴിച്ചു നടപ്പിലാക്കുന്ന വൻ പദ്ധതിയിലാണു വന്യജീവി പ്രതിരോധത്തിന് ഇത്രയും കുറഞ്ഞ തുക. പ്രതിരോധസംവിധാനങ്ങളെല്ലാം മറികടന്നും വന്യജീവികൾ നാട്ടിലെത്തുന്ന നിലവിലെ സ്ഥിതി കണക്കിലെടുക്കുമ്പോൾ 40 ലക്ഷം രൂപ തികച്ചും അപര്യാപ്തമാണ്.
കടുവ നിരീക്ഷണം (20 ലക്ഷം), ബോധവൽക്കരണപരിപാടികൾക്ക് (10 ലക്ഷം), കൂടുതൽ ഉദ്യോഗസ്ഥരെ നിയമിക്കാൻ (10 ലക്ഷം) എന്നിങ്ങനെ പ്രത്യേക തുക നീക്കിവച്ചിട്ടുണ്ട്. പ്രോജക്ട് ‍ടൈഗർ പദ്ധതിയുടെ ചുവടുപിടിച്ചുള്ള ആശയമാണെന്നതിനാൽ ടിഒടിആർ നടത്തിപ്പിലും പ്രതിരോധത്തെക്കാൾ വന്യജീവി സംരക്ഷണത്തിനാണ് ഊന്നൽ.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !