ദൃശ്യം മോഡല്‍' കൊലപാതകം; വീടിനുള്ളിൽ ടൈലുകള്‍ക്ക് താഴെ കുഴിച്ചിട്ട നിലയില്‍ യുവാവിന്റെ മൃതദേഹം; ഭാര്യയും കാമുകനും ഒളിവിൽ

മുംബൈ: മഹാരാഷ്ട്രയിലെ പാല്‍ഘര്‍ ജില്ലയില്‍ 'ദൃശ്യം മോഡല്‍' കൊലപാതകം.

കാമുകന്റെ സഹായത്തോടെ ഭര്‍ത്താവിനെ കൊലപ്പെടുത്തിയ യുവതി, മൃതദേഹം വീട്ടിനുള്ളില്‍ കുഴിച്ചിട്ടു. 35-കാരനായ വിജയ് ചവാനാണ് മരിച്ചത്. സംഭവത്തില്‍ വിജയ് ചവാന്റെ ഭാര്യ കോമളിനെയും അയല്‍ക്കാരന്‍ മോനുവിനെയും പോലീസ് അന്വേഷിക്കുകയാണ്. മുംബൈയില്‍നിന്ന് 70 കിലോമീറ്റര്‍ അകലെ നളസോപാര ഈസ്റ്റിലെ ഗഡ്ഗപദയിലാണ് വിജയ് ചവാനും ഭാര്യ കോമളും താമസിച്ചിരുന്നത്. കഴിഞ്ഞ 15 ദിവസമായി വിജയ് ചവാനെ കാണാതായിരുന്നു. 

തിങ്കളാഴ്ച രാവിലെ വിജയ് ചവാനെ അന്വേഷിച്ചുകൊണ്ടിരുന്ന സഹോദരന്‍മാര്‍ അദ്ദേഹത്തിന്റെ വീട്ടിലെത്തി. ഈ സമയത്താണ് വീട്ടിനകത്തെ ഏതാനും ടൈലുകള്‍ സമീപത്തെ മറ്റ് ടൈലുകളില്‍ നിന്ന് വ്യത്യസ്ത നിറത്തിലുള്ളതാണെന്ന് ഇവര്‍ ശ്രദ്ധിക്കുന്നത്. സംശയംതോന്നിയ ഇവര്‍ ടൈലുകള്‍ നീക്കംചെയ്തപ്പോള്‍ രൂക്ഷമായ ദുര്‍ഗന്ധം അനുഭവപ്പെടുകയും വസ്ത്രം കണ്ടെത്തുകയും ചെയ്തു. ഇവര്‍ ഉടന്‍തന്നെ പോലീസില്‍ വിവരം അറിയിച്ചു. തുടര്‍ന്ന് പോലീസ് നടത്തിയ പരിശോധനയില്‍ വിജയ് ചവാന്റെ മൃതദേഹം ടൈലുകള്‍ക്ക് താഴെ കുഴിച്ചിട്ട നിലയില്‍ കണ്ടെത്തുകയായിരുന്നു.

ഇതോടെയാണ് സംശയം ഭാര്യ കോമളിലേക്ക് നീണ്ടത്. ഇയാളുടെ ഭാര്യ കോമളിനെയും ഇവരുടെ അയല്‍ക്കാരനായ മോനുവിനെയും രണ്ടു ദിവസമായി കാണാനില്ലായിരുന്നു. ഇരുവരും അടുപ്പത്തിലായിരുന്നുവെന്നും രണ്ടുപേരും ചേര്‍ന്ന് വിജയ് ചവാനെ കൊലപ്പെടുത്തിയ ശേഷം വീടിനുള്ളില്‍ കുഴിച്ചിടുകയായിരുന്നുവെന്നുമാണ് പോലീസ് പറയുന്നത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !