നഗരസഭയിൽ അനധികൃതമായി നിയമനങ്ങൾ നടത്തിയെന്ന് ആരോപിച്ച് കൗൺസിൽ യോഗത്തിൽ ബിജെപി പ്രതിഷേധം

തിരുവനന്തപുരം : നഗരസഭയിൽ അനധികൃതമായി നിയമനങ്ങൾ നടത്തിയെന്ന് ആരോപിച്ച് കൗൺസിൽ യോഗത്തിൽ ബിജെപി പ്രതിഷേധം. മേയറുടെ ഡയസിൽ കയറിയ പ്രതിഷേധക്കാർ മുദ്രാവാക്യം വിളിച്ചു. മേയറുടെ രാജി ആവശ്യപ്പെട്ട പ്രതിഷേധം രൂക്ഷമായതോടെ പൊലീസ് പ്രതിഷേധക്കാരെ അറസ്റ്റു ചെയ്തു നീക്കാൻ നടപടികൾ തുടങ്ങി.

കോർപറേഷൻ ആരോഗ്യവിഭാഗത്തിൽ ശുചീകരണത്തൊഴിലാളികളെ നിയമിക്കാനുള്ള പിഎസ്‌സി പട്ടികയിൽ സിപിഎമ്മിന്റെ ഇഷ്ടക്കാരെ തിരുകിക്കയറ്റിയെന്ന് ആരോപിച്ചാണ് ബിജെപി പ്രവർത്തകർ പ്രതിഷേധിച്ചത്.

പട്ടികയിൽ ഒരു കൗൺസിലർ, മറ്റൊരു കൗൺസിലറുടെ ബന്ധു, കോർപറേഷനിലെ താൽക്കാലിക ജീവനക്കാരി തുടങ്ങിയവർ പട്ടികയിലുള്ളതായി ബിജെപി ആരോപിച്ചു. ഇത് ചട്ടവിരുദ്ധമാണെന്നും പ്രതിഷേധക്കാർ പറഞ്ഞു.

രാവിലെ കോർപറേഷൻ സെക്രട്ടറിയുടെ ഓഫിസിലേക്ക് സമരക്കാർ തള്ളിക്കയറി പ്രതിഷേധിച്ചിരുന്നു. തുടർന്നാണ് ഇന്ന് ഉച്ചയ്ക്ക് ചേർന്ന കൗൺസിൽ യോഗത്തിലും പ്രതിഷേധമുണ്ടായത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !