തിരുവനന്തപുരം: മെഡിക്കല്‍ കോളേജ് വളപ്പിലെ മരക്കൊമ്പ് തലയില്‍വീണ് പരിക്കേറ്റ യുവാവ് ചികിത്സയിലിരിക്കേ മരിച്ചു. പരവൂര്‍ നെടുങ്ങോലം കൂനയില്‍ സുനില്‍ഭവനില്‍ സുനില്‍കുമാറാണ്(46) ശനിയാഴ്ച മരിച്ചത്.
മകളുടെ ചികിത്സയ്ക്കായി എത്തിയ സുനിലിന്റെ തലയില്‍ മേയ് 23-നാണ് ആശുപത്രിവളപ്പിലെ മരക്കൊമ്പ് ഒടിഞ്ഞുവീണത്. തലയ്ക്കും നട്ടെല്ലിനും ഗുരുതര പരിക്കേറ്റ സുനില്‍ മെഡിക്കല്‍കോേളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. രാത്രിയിലെ ശക്തമായ കാറ്റിലും മഴയിലും പീഡിയാട്രിക് വിഭാഗത്തിനു സമീപത്തെ മരക്കൊമ്പ് ഒടിഞ്ഞുവീണായിരുന്നു അപകടം. എന്നാല്‍, എസ്എടി ആശുപത്രി അധികൃതരുടെ അനാസ്ഥകാരണം അപകടം സംഭവിച്ചിട്ടും അധികൃതര്‍ തിരിഞ്ഞുനോക്കിയില്ലെന്ന് അന്നുതന്നെ പരാതി ഉയര്‍ന്നിരുന്നു. സംഭവം വിവാദമായതിനു പിന്നാലെ ആരോഗ്യമന്ത്രി ഇടപെട്ട് സുനിലിനു സൗജന്യ ചികിത്സ നല്കാന് നിര്‍ദേശിക്കുകയായിരുന്നു.എട്ടുവയസ്സുള്ള മകള്‍ ദക്ഷിണയുടെ ചികിത്സയ്ക്കാണ് സുനിലും ഭാര്യ സൂര്യയും ഇവിടെയെത്തിയത്. മകളെ അഡ്മിറ്റ് ചെയ്ത് ഇവര്‍ക്ക് ഭക്ഷണം വാങ്ങിക്കൊടുത്തശേഷം പുറത്തേക്കിറങ്ങിയതായിരുന്നു സുനില്‍. കനത്ത മഴ വന്നതോടെ പീഡിയാട്രിക് വിഭാഗത്തിനു സമീപം ഒതുങ്ങിനില്ക്കാന് ശ്രമിച്ച ഇയാളെ സെക്യൂരിറ്റി ജീവനക്കാര്‍ അവിടെനില്ക്കാന് അനുവദിച്ചില്ല.തുടര്‍ന്ന് പുറത്ത് പാര്‍ക്ക് ചെയ്തിരുന്ന കാറിനടുത്തെത്തി ഉള്ളില്‍ കയറാന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു അപകടം. ഒടിഞ്ഞ മരക്കൊമ്പിന് ഇടയില്‍പെട്ടുപോയ സുനിലിനെ പോലീസും അവിടെയുണ്ടായിരുന്നവരും ചേര്‍ന്നാണ് പുറത്തെടുത്തത്. കുടുംബത്തിന്റെ ഏക അത്താണിയായിരുന്നു ഡ്രൈവറായ സുനില്‍. കൃഷ്ണന്‍കുട്ടിയുടെയും സുധര്‍മിണിയുടെയും മകനാണ്. ധനാ സുനിലാണ് മൂത്തമകള്‍.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.