റിയാദ്: പ്രവാസി മലയാളി റിയാദിൽ അന്തരിച്ചു.
തിരുവനന്തപുരം അണ്ടൂർക്കോണം സ്വദേശി പുതുവൽ പുത്തൻവീട്ടിൽ ഷിബു അബ്ദുൽ മജീദ് (48) ആണ് മരിച്ചത്. താമസസ്ഥലത്ത് വച്ച് രക്തസമ്മർദ്ദം ഉയർന്ന് ഗുരുതരാവസ്ഥയിലായതിനെ തുടർന്ന് റിയാദ് ഷുമൈസി കിങ് സഊദ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ കഴിഞ്ഞ 10 ദിവസമായി ചികിത്സയിലായിരിക്കെയാണ് മരണം സംഭവിച്ചത്. ദീർഘകാലമായി റിയാദിൽ തുടരുന്ന ഷിബു ബത്ഹയിലുള്ള ഒരു ഗ്രോസറിയിൽ (ബഖാല) ജോലി ചെയ്തു വരികയായിരുന്നു.പരേതനായ അബ്ദുൽ മജീദ്, ലത്തീഫ നാഹൂറുമ്മ എന്നിവരാണ് മാതാപിതാക്കൾ. ഭാര്യ: സമീറ, മക്കൾ: ഫാത്തിമ ഫസീല, മരുമകൻ: ഷാജിർ. ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം വീട്ടുകാരുടെ നിർദ്ദേശപ്രകാരം റിയാദിൽ ഖബറടക്കും. നിയമനടപടിക്രമങ്ങൾ പൂർത്തീകരിക്കുന്നതിന് ഐസിഎഫ് വെൽഫെയർ ടീം ഇബ്രാഹിം കരീം, റസാഖ് വയൽക്കര എന്നിവരുടെ നേതൃത്വം നൽകുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.