ടാപ്പിങ് തൊഴിലാളിയെ കൊന്ന നരഭോജിക്കടുവ വനപാലകർ സ്ഥാപിച്ച കൂട്ടിൽ കുടുങ്ങി

കാളികാവ് (മലപ്പുറം) : ടാപ്പിങ് തൊഴിലാളിയെ കൊന്ന നരഭോജിക്കടുവ വനപാലകർ സ്ഥാപിച്ച കൂട്ടിൽ കുടുങ്ങി. സുൽത്താന എസ്റ്റേറ്റിൽ 3 ആഴ്ച മുൻപ് സ്ഥാപിച്ച കൂട്ടിലാണ് കടുവ കുടുങ്ങിയത്. രാവിലെ അതിഥിത്തൊഴിലാളികളാണ് കടുവയെ കണ്ടത്. കൂട്ടിൽ അക്രമം നടത്തിയതിനാൽ കടുവയുടെ മുഖത്ത് മുറിവുണ്ട്.


ഏകദേശം 10 വയസ്സുള്ള പെൺകടുവയാണ് കൂട്ടിൽ അകപ്പെട്ടത്. മേയ് 15നാണ് ടാപ്പിങ് തൊഴിലാളിയെ കടുവ കടിച്ചുകൊന്നത്. ചോക്കാട് കല്ലാമൂല സ്വദേശി കളപ്പറമ്പിൽ അബ്ദുൽ ഗഫൂർ (41) ആണു മരിച്ചത്. പാറശ്ശേരി റാവുത്തൻകാട്ടിലെ റബർ തോട്ടത്തിൽ ടാപ്പിങ്ങിനിടെയാണു ഗഫൂറിനെ കടുവ പിടികൂടിയത്.

ഒപ്പമുണ്ടായിരുന്ന കല്ലാമൂല സ്വദേശി കൊക്കർനി സമദിനോടു സംസാരിച്ചുകൊണ്ടു ജോലി ചെയ്യുകയായിരുന്ന ഗഫൂറിനെ കടുവ ആക്രമിക്കുകയായിരുന്നു. റബർ തോട്ടത്തിലൂടെ വലിച്ചിഴച്ചു 300 മീറ്ററകലെ പാറക്കെട്ടിലെത്തിച്ചു. സമദ് ബഹളം വച്ചതിനെ തുടർന്ന് ഓടിക്കൂടിയ നാട്ടുകാർ, വലിച്ചുകൊണ്ടുപോയ പാടുകളും രക്തക്കറകളും പിന്തുടർന്ന് അരമണിക്കൂറിനകം മൃതദേഹം കണ്ടെത്തുകയായിരുന്നു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !