ഒരു വയസ്സുകാരൻ മൂർഖൻ പാമ്പിനെ കടിച്ചു കൊന്നു ;സംഭവം ബിഹാറിൽ..

പട്ന ∙ ബിഹാറിലെ ബേട്ടിയ ഗ്രാമത്തിൽ ഒരു വയസ്സുകാരൻ മൂർഖൻ പാമ്പിനെ കടിച്ചു കൊന്നു. വീടിനടുത്ത് കളിച്ചുകൊണ്ടിരിക്കെയാണ് ഗോവിന്ദ എന്ന കുട്ടിയുടെ കയ്യിൽ പാമ്പ് ചുറ്റിയത്. ഇതിനുപിന്നാലെ കുട്ടി പാമ്പിനെ കടിച്ചു കൊല്ലുകയായിരുന്നു. സംഭവത്തിനു പിന്നാലെ ഗോവിന്ദ അബോധാവസ്ഥയിലായി. 

പാമ്പ് കുട്ടിയുടെ അടുത്തേക്ക് ഇഴഞ്ഞെത്തുകയായിരുന്നു. പെട്ടെന്നുണ്ടായ പ്രകോപനത്തിൽ കുട്ടി പാമ്പിന്‍റെ ശരീരത്തിൽ കടിക്കുകയും പാമ്പ് തൽക്ഷണം ചാവുകയുമായിരുന്നെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. കുട്ടിയുടെ ആരോഗ്യനില നിലവിൽ തൃപ്തികരമാണെന്നും നിരീക്ഷണത്തിലാണെന്നും ഡോക്ടർമാർ അറിയിച്ചു.

അബോധാവസ്ഥയിലായതോടെ അടുത്തുള്ള പ്രാഥമിക ചികിത്സ കേന്ദ്രത്തിലാണ് കുട്ടിയെ ആദ്യം പ്രവേശിപ്പിച്ചത്. എന്നാൽ ആരോഗ്യനില വഷളായതോടെ ബേട്ടിയയിലെ സർക്കാർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !