ന്യൂഡൽഹി : രാജ്നിവാസ് മാർഗിലെ ഒന്നാം നമ്പർ ബംഗ്ലാവ് മുഖ്യമന്ത്രി രേഖ ഗുപ്തയുടെ ഔദ്യോഗിക വസതിയാക്കാനായി 60 ദിവസത്തിനുള്ളിൽ 60 ലക്ഷം രൂപയുടെ നവീകരണ പ്രവർത്തനങ്ങൾ നടത്തും. അതിനായി കരാർ ക്ഷണിച്ചിട്ടുണ്ട്. നാളെമുതൽ നടപടികൾ തുടങ്ങും. രാജ്നിവാസ് മാർഗിലെ രണ്ടാം നമ്പർ ബംഗ്ലാവ് മുഖ്യമന്ത്രിയുടെ ക്യാംപ് ഓഫിസാകും. ഔദ്യോഗിക വസതിയുടെ നവീകരണം പൂർത്തിയാകുന്നതുവരെ ഷാലിമാർ ഗാർഡനിലെ വീട്ടിൽ തന്നെയാകും മുഖ്യമന്ത്രി താമസിക്കുക.
കേജ്‍രിവാൾ മുഖ്യമന്ത്രിയായിരുന്ന കാലത്തു താമസിച്ചിരുന്ന ഫ്ലാഗ് സ്റ്റാഫ് റോഡിലെ ആറാം നമ്പർ ബംഗ്ലാവ് മോടിപിടിപ്പിച്ചത് വിവാദമായിരുന്നു. ശീഷ് മഹൽ എന്നു ബിജെപി പരിഹസിച്ചിരുന്ന ഈ ബംഗ്ലാവിൽ താമസിക്കില്ലെന്നു മുഖ്യമന്ത്രിയായി അധികാരമേറ്റതിനു പിന്നാലെ രേഖ ഗുപ്ത പറഞ്ഞിരുന്നു. കോടികൾ മുടക്കി കേജ്‌രിവാൾ മോടിപിടിപ്പിച്ച ബംഗ്ലാവ് മ്യൂസിയമാക്കി മാറ്റുമെന്നും പറഞ്ഞിരുന്നു.∙ ഔദ്യോഗിക വസതിയിലേക്ക് 5 ടെലിവിഷൻ സെറ്റുകൾ– 9.3 ലക്ഷം രൂപ∙ 14 എസി– 7.7 ലക്ഷം രൂപ
∙ 14 സിസി ടിവി ക്യാമറകൾ– 5.74 ലക്ഷം രൂപ
∙ യുപിഎസ്– 2 ലക്ഷം രൂപ
∙ റിമോട്ട് കൺട്രോളിൽ പ്രവർത്തിക്കുന്ന 23 സീലിങ് ഫാൻ– 1.8 ലക്ഷം രൂപ
∙ അവ്ൻ ടോസ്റ്റ് ഗ്രിൽ (ഒടിജി)– 85,000 രൂപ
∙ ഓട്ടമാറ്റിക് വാഷിങ് മെഷീൻ– 77,000 രൂപ
∙ ഡിഷ് വാഷർ– 60,000 രൂപ
∙ ഗ്യാസ് സ്റ്റൗ– 60,000 രൂപ
∙ മൈക്രോ വേവ്– 32,000 രൂപ
∙ 6 ഗീസർ– 91,000 രൂപ
∙ 115 ബൾബുകൾ, വാൾ ലൈറ്റ്, ഹാങ്ങിങ് ലൈറ്റ്, 3 വലിയ ഷാൻഡ്‌ലിയർ– 6,03,939 രൂപ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.